Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തിരഞ്ഞെടുപ്പിൽ കാണാം: എൻഎസ്എസിനെ വിമർശിച്ചവർക്കു സുകുമാരൻ നായരുടെ മറുപടി

G Sukumaran nair

തിരുവനന്തപുരം∙ എന്‍എസ്എസിനെ തുടര്‍ച്ചയായി ആക്രമിക്കുന്ന ഇടതു നേതാക്കള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ജി.സുകുമാരന്‍ നായർ. എൻഎസ്എസിനെക്കുറിച്ച് അറിവില്ലാത്തവരും രാഷ്ട്രീയ ലാഭത്തിനായി കളവു പറയുന്നവരുമാണു വിമര്‍ശനങ്ങള്‍ക്കു പിന്നിലെന്നു സുകുമാരന്‍ നായര്‍ പ്രതികരിച്ചു. എന്‍എസ്എസിന്‍റെ സ്വാധീനം തിരഞ്ഞെടുപ്പില്‍ ബോധ്യപ്പെടുമെന്നും മുന്നറിയിപ്പു നല്‍കി. തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷവുമായി തുറന്ന പോരിലേക്ക് എന്ന് വ്യക്തമാക്കുന്നതാണ് എന്‍എസ്എസ് നേതൃത്വത്തിന്‍റെ പ്രതികരണം.

അതേസമയം എന്‍എസ്എസ് നിലപാടുകളെ പരോക്ഷമായി തിരുത്തി മുഖ്യമന്ത്രി പിണറായി വിജയനും രംഗത്തെത്തി. ചങ്ങനാശേരിയിലെത്തിയ പിണറായി വിജയന്‍ എന്‍എസ്എസിനെ പേരെടുത്ത് വിമര്‍ശിക്കാന്‍ തയ്യാറായില്ല. വനിതാ മതിലിനെതിരെ എന്‍എസ്എസ് സ്വീകരിച്ച നിലപാടുകളെയും പ്രസംഗത്തില്‍ പിണറായി വിജയന്‍ വിമര്‍ശിച്ചു. 

നവോത്ഥാനം പഠിപ്പിക്കാന്‍ ഇറങ്ങി തിരിച്ചവര്‍ അവര്‍ ജനിക്കുന്നതിന് മുമ്പ് രൂപംകൊണ്ടതാണ് എന്‍എസ്എസ് എന്ന് ഓര്‍ക്കണമെന്നും സുകുമാരന്‍ നായര്‍ പ്രതികരിച്ചു. ചങ്ങനാശേരിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുത്ത പൊതുസമ്മേളനം നടക്കുന്നതിനു മണിക്കൂറുകൾ മുന്‍പായിരുന്നു എന്‍എസ്എസിന്‍റെ പ്രതികരണം.

എന്‍എസ്എസിനെതിരെ ഏറ്റവും ഒടുവില്‍‌ രംഗത്തെത്തിയത് എല്‍ഡിഎഫ് കണ്‍വീനര്‍ എ. വിജയരാഘവനാണ്. എൻഎസ്എസ് പറയുന്നിടത്തല്ല നായര്‍ സമുദായം നില്‍ക്കുന്നതെന്ന് ബോധ്യപ്പെടുമെന്ന് മനോരമ ന്യൂസ് നേരെ ചൊവ്വയില്‍ വിജയരാഘവന്‍ പ്രതികരിച്ചു. ഇതിനുള്ള മറുപടി തിരഞ്ഞെടുപ്പില്‍ ലഭിക്കുമെന്നായിരുന്നു എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായരുടെ പ്രതികരണം. മുഖ്യമന്ത്രിയും മന്ത്രിമാരും ധാര്‍ഷ്ട്യത്തോടെ ഉപയോഗിക്കുന്ന ഭാഷ സംസ്കാരമുള്ളവര്‍ക്ക് ചേര്‍ന്നതല്ല.

related stories
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.