Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്ലസ് മാക്സ് നികുതി വെട്ടിപ്പ്: പ്രഗദീഷ് കുമാറിനോട് കീഴടങ്ങാൻ ഹൈക്കോടതി നിർദേശം

trivandrum-airport

കൊച്ചി∙ തിരുവനന്തപുരം വിമാനത്താവളത്തിലെ പ്ലസ് മാക്സ് ഡ്യൂട്ടി ഫ്രീ ഷോപ്പിൽ നിന്നു നികുതി വെട്ടിച്ച്​ മദ്യ വിൽപന നടത്തിയെന്ന കേസിലെ മുഖ്യപ്രതി എസ് പ്രഗദീഷ് കുമാറിനോട് അന്വേഷണ ഉദ്യോഗസ്ഥർക്കു മുന്നിൽ കീഴടങ്ങാൻ ഹൈക്കോടതി നിർദേശം.

പ്രഗദീഷ് കുമാർ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ തീർപ്പാക്കിക്കൊണ്ടാണ് കോടതി ഉത്തരവിട്ടത്. കമ്പനിയുടെ ഡയറക്ടറായ പ്രഗദീഷ് കുമാർ കസ്റ്റംസിനെ വെട്ടിച്ച് മലേഷ്യയിലേക്ക് കടന്നിരുന്നു. 

ഇതേ കേസിൽ സിഇഒ സുന്ദരവാസനെ സിബിഐ അറസ്റ്റ് ചെയ്തിരുന്നു. തിരുവനന്തപുരം വിമാനത്താവളത്തിലെ രാജ്യാന്തര യാത്രക്കാർക്കു വിൽക്കാനുള്ള മദ്യം യാത്രക്കാരുടെ വിവരങ്ങൾ ചോർത്തി പ്ലസ് മാക്സ് ഡ്യൂട്ടി ഫ്രീ ഷോപ് പ്രാദേശിക വിപണിയിൽ വിറ്റഴിച്ച് കസ്റ്റംസ് തീരുവ വെട്ടിച്ചു എന്നാണ് കേസ്.

ആറരക്കോടി രൂപയുടെ വെട്ടിപ്പു നടത്തിയെന്നാണ് കസ്റ്റംസ് കണ്ടെത്തിയിട്ടുള്ളത്. 2017 സെപ്്റ്റംബർ മുതൽ ഡിസംബർ വരെയുള്ള കാലയളവിലാണ് തട്ടിപ്പു നടന്നത്. പരാതിയുടെ പശ്ചാത്തലത്തിൽ വിമാനത്താവളത്തിനുള്ളിലെ ഡ്യൂട്ടി ഫ്രീ ഷോപ്പിന്റെ പ്രവർത്തന ലൈസൻസ് റദ്ദ് ചെയ്തിരുന്നു. പ്ലസ് മാക്സിന്റെ പുണെയിലെ ഷോപ്പിലും സമാന രീതിയിലുള്ള തട്ടിപ്പ് കണ്ടെത്തിയതിനെ തുടർന്ന് അധികൃതർ ഇടപെട്ട് അടപ്പിച്ചിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.