ADVERTISEMENT

ന്യൂഡൽഹി∙ സുനന്ദ പുഷ്കറിന്റെ ദുരൂഹമരണക്കേസ് വിചാരണയ്ക്കായി സെഷൻസ് കോടതിക്കു കൈമാറി ഡൽഹി കോടതി. ഈമാസം 21ന് വിചാരണ തുടങ്ങും. വിജിലൻസ് റിപ്പോർട്ട് സമർപ്പിക്കണമെന്ന് ഡൽഹി പൊലീസിന് കോടതി നിർദേശം നൽകി. 

അഡിഷനല്‍ ചീഫ് മെട്രോപോളിറ്റന്‍ മജിസ്ട്രേറ്റ് സമർ വിശാലാണ് കേസ് അഡിഷനൽ സെഷൻസ് ജഡ്ജ് അരുൺ ഭരദ്വാജിനു വിട്ടത്. കേസിൽ ഐപിസി 306, 498 എ വകുപ്പുകളാണു സുനന്ദ പുഷ്കറിന്റെ ഭർത്താവ് ശശി തരൂരിനെതിരെ ചുമത്തിയിട്ടുള്ളത്. പക്ഷേ തരൂരിനെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. 

2014 ജനുവരി 17നാണു ഡല്‍ഹിയിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ സുനന്ദയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇവരുടെ മരണത്തിൽ ശശി തരൂരിന് പങ്കുണ്ടെന്ന തരത്തിലുള്ള ആരോപണങ്ങൾ ഉയർന്നിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com