ADVERTISEMENT

ഇന്ന് ലോക കാൻസർ ദിനം. ഒരു വ്യക്തി എന്ന നിലയിൽ കാൻസറിനെതിരെ എന്തെല്ലാം ചെയ്യാനാകുമെന്ന് സമൂഹത്തെ ബോധ്യപ്പെടുത്തുന്നതിനായി ഈ വർഷം ശ്രദ്ധ തിരിയുന്നതു വ്യക്തികളിലേക്ക് ആണ്. ഐ ആം... ആൻഡ് ഐ വിൽ– അഥവാ കാൻസറിനെതിരെ ഞാൻ എന്നതാണ് ദിനാചരണത്തിന്റെ ആപ്തവാക്യമായി തിരഞ്ഞെടുത്തിരിക്കുന്നത്. 'എന്തുകൊണ്ട് കാൻസർ?’ എന്ന ചോദ്യത്തിന് ഉത്തരം തേടുന്നതിനെക്കാൾ കാൻസറിനെതിരെ ‘എനിക്ക് എന്തു ചെയ്യാൻ കഴിയും?’ എന്ന ചോദ്യത്തിന് ഉത്തരം തേടുന്നതാണ് അഭികാമ്യം. കാൻസറിനെ അതിജീവിച്ചവരും ഇപ്പോഴും പോരാടിക്കൊണ്ടിരിക്കുന്നവരുമായ അഞ്ച് വ്യക്തികളെ മനോരമ ഓൺലൈൻ പരിചയപ്പെടുത്തുന്നു.

1. നന്ദു മഹാദേവ
ഓസ്റ്റിയോ സർക്കോമ ഹൈ ഗ്രേഡ് കാൻസർ ബാധിച്ച് ഒരു കാൽ മുറിച്ചു കളയേണ്ടി വന്നെങ്കിലും കാൻസറിനെ പൊരുതി തോൽപ്പിച്ച മിടുക്കൻ. ഒരു കാൽ അർബുദം കവർന്നെങ്കിലും സാമൂഹിക പ്രവർത്തനങ്ങളിലും മോട്ടിവേഷണൽ സ്പീച്ചുകളിലെയും സജീവസാനിധ്യം.

2. ലാൽസൻ പുള്ള്
കാൻസറിനോട് ഇപ്പോഴും പടപൊരുതിക്കൊണ്ടിരിക്കുന്നു. തൊണ്ടയിൽ ബാധിച്ച അർബുദം ഉമിനീർ പോലും ഇറക്കാൻ പറ്റാത്ത അവസ്ഥ ഉണ്ടാക്കിയെങ്കിലും ആറു മാസത്തിനകം ട്യൂബിലൂടെ അല്ലാതെ വെള്ളം ഇറക്കുമെന്ന ആത്മവിശ്വാസത്തോടെ ചികിൽസ തുടരുന്നു.

3. ശ്രുതി
മനോഹരമായ ഒരു പ്രണയകഥയിലെ നായികാ നായകൻമാരായ ചെമ്പൂവും ബാദുഷയും. കീമോ ചെയ്തു മുടി പോയപ്പോൾ ഒപ്പം മൊട്ടയടിച്ച് കൂടെക്കൂടിയ ബാദുഷ. പ്രണയ തീവ്രതയാൽ സ്റ്റേജ് 4 ലിംഫോമ കാൻസർ തൂത്ത് ദൂരെഎറിഞ്ഞ് പോരാടി വിജയിച്ചു നിൽക്കുന്നു.

4. സിജിത്ത് ഊട്ടുമഠത്തിൽ
സ്പൈനൽ കോഡിലെ Hodgkin lymphoma യോടു പൊരുതുന്ന പ്രവാസി. രോഗം സ്ഥിരീകരിച്ചിട്ടും ഖത്തറിൽതന്നെ ചികിൽസ തേടി. കാൻസർ പൂർണമായും മാറിയെന്ന പെറ്റ്സ്കാൻ റിപ്പോർട്ട് ഇന്നലെ കിട്ടി. എങ്കിലും മൂന്നാഴ്ചത്തെ റേഡിയേഷനും കൂടിക്കഴിഞ്ഞ് വിജയശ്രീ ലാളിതനായി നാട്ടിലെത്താൻ കാത്തിരിക്കുന്നു

5. ലിജി ജോസ്
കുട്ടികളുടെ മുല്ല മിസ് ആയും നാട്ടുകാരുടെ ചിഞ്ചുവായും പ്രകാശം പരത്തുന്ന പെൺകുട്ടി. ഓവറിയിൽ ബാധിച്ച കാൻസർ യൂട്രസും ഓവറിയും കൂടെ നാലു മാസത്തെ വിവാഹജീവിതവും കൊണ്ടുപോയെങ്കിലും ആത്മവിശ്വാസത്തിൽ രോഗത്തെ പമ്പകടത്തിയ മിടുക്കി. ഡാൻസും പാട്ടും മോട്ടിവേഷണൽ സ്പീച്ചും സാമൂഹികപ്രവർത്തനവുമൊക്കെയായി മറ്റുള്ളവരിൽ പോസിറ്റിവിറ്റി പരത്തുന്നു.
 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com