ADVERTISEMENT

ന്യൂഡൽഹി∙ ശബരിമല കേസിൽ നേരിട്ടു വാദത്തിന് ഇനി അവസരമില്ലെന്ന് സുപ്രീം കോടതി. അഭിഭാഷകർക്കു വാദം എഴുതി നൽകാമെന്നു കോടതി ആവർത്തിച്ചു. ഇന്നും അഭിഭാഷകൻ കേസ് പരാമർശിച്ചപ്പോഴായിരുന്നു സുപ്രീം കോടതിയുടെ മറുപടി.

കഴിഞ്ഞ ദിവസം ശബരിമല വിഷയത്തിലെ പുനഃപരിശോധന ഹർജികളും റിട്ട് ഹർജികളും പരിഗണിക്കണോയെന്നതിൽ വാദം കേട്ടപ്പോൾ തന്നെ വാദിക്കാൻ അവസരം ലഭിക്കാത്തവർ നിലപാടുകൾ എഴുതി നൽകണമെന്ന് സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നു. യുവതീപ്രവേശ വിധി പുനഃപരിശോധിക്കണമെന്നാവശ്യപ്പെടുന്ന 56 ഹർജികളും അനുബന്ധ ഹർജികളും ഭരണഘടനാ ബെഞ്ച് തീരുമാനം പറയാൻ മാറ്റുകയായിരുന്നു

ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ ബെഞ്ച് മൂന്നര മണിക്കൂറോളം വാദം കേട്ടു. വിധിയെ എതിർക്കുന്നവർക്കും അനുകൂലിക്കുന്നവർക്കും വാദങ്ങൾ എഴുതി  നല്‍കുന്നതിന് 7 ദിവസമാണു കോടതി അനുവദിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com