ADVERTISEMENT

ന്യൂഡൽഹി∙ അധികൃതർക്കെതിരെ അഴിമതി ആരോപണവുമായി ബെംഗളൂരുവിൽ യുദ്ധവിമാന അപകടത്തിൽ കൊല്ലപ്പെട്ട സൈനികന്റെ കുടുംബം. കഴിഞ്ഞ ആഴ്ചയാണ് മിറാഷ് – 2000 വിമാനം തകർന്നു വീണ് സ്ക്വാർഡൻ ലീഡർ സമിർ അബ്രോൾ കൊല്ലപ്പെട്ടത്. ഉദ്യോഗസ്ഥർ അഴിമതിയിൽ അഭിരമിക്കുമ്പോള്‍ നമ്മുടെ സൈനികർ കാലാവധി കഴിഞ്ഞ ഉപകരണങ്ങളുമായി പറക്കുകയാണെന്ന് അദ്ദേഹത്തിന്റെ സഹോദരൻ സുശാന്ത് പറയുന്നു.

സമൂഹമാധ്യമത്തിൽ പോസ്റ്റു ചെയ്ത കവിതയിലൂടെയാണ് ഉദ്യോഗസ്ഥർക്കെതിരെ സുശാന്ത് രംഗത്തെത്തിയത്. ഈ കവിതയ്ക്ക് വൻ സ്വീകാര്യതയാണു ലഭിക്കുന്നത്. അതേസമയം, തന്റെ മറ്റൊരു പോസ്റ്റിൽ വോട്ടിനുവേണ്ടി പ്രവർത്തിക്കുന്നതിനെയും സുശാന്ത് വിമർശിക്കുന്നുണ്ട്. വോട്ട് നഷ്ടപ്പെടുന്നതിനെ കുറിച്ചുമാത്രമാണ് കുറച്ചുനാളുകളായി നിങ്ങൾ ആകുലപ്പെടുന്നത്. അഴിമതി ഒന്നു കൊണ്ടുമാത്രമാണ് നമ്മുടെ പൈലറ്റുമാരെ നമുക്ക് നഷ്ടപ്പെട്ടത് – സുശാന്ത് കുറിക്കുന്നു.

ഹിന്ദുസ്ഥാൻ എയറനോട്ടിക്സ് ലിമിറ്റഡിൽ നിർമിച്ച മിറാഷ് – 2000ൽ പരിശീലന പറക്കലിനിടെയാണു തകർന്നു വീണത്. പൈലറ്റുമാർ രക്ഷപെടാന്‍ ശ്രമിച്ചെങ്കിലും വിമാനം പൊട്ടിത്തെറിച്ചതോടെ ഇവരുടെ പാരച്യൂട്ട് കത്തിനശിക്കുകയായിരുന്നു.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com