ADVERTISEMENT

കോട്ടയം ∙ ശിവഗിരി ശ്രീനാരായണഗുരു തീർഥാടന സർക്യൂട്ട് ഉദ്ഘാടനത്തിന് മുഖ്യമന്ത്രിക്കും ടൂറിസം മന്ത്രിക്കും നേരത്തെ തന്നെ കത്ത് നൽകിയിരുന്നതായി കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം. 69.47 കോടി രൂപ ചെലവിൽ കേന്ദ്ര വിനോദ സഞ്ചാര വകുപ്പ് നടപ്പിലാക്കുന്ന പദ്ധതി ശനിയാഴ്ച, ശിവഗിരി വർക്കലയിലാണ് ഉദ്ഘാടനം നിർവഹിക്കുന്നത്.

ഉദ്ഘാടനം സംബന്ധിച്ച് സംസ്ഥാന സർക്കാരിനെ അറിയിക്കാതിരുന്നതിൽ പ്രതിഷേധിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്ത് അയച്ചിരുന്നു. ഇതിനു മറുപടിയായിട്ടാണ് മുഖ്യമന്ത്രിക്കും ടൂറിസം മന്ത്രിക്കും അയച്ച കത്തുകൾ കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം പുറത്തുവിട്ടത്.

എന്തുകൊണ്ടാണ് പദ്ധതിയുടെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയെ മുഖ്യമന്ത്രി അതൃപ്തി അറിയിച്ചതെന്ന് അറിയില്ല. കേന്ദ്ര ടൂറിസം വകുപ്പുമായി ബന്ധപ്പെട്ട് കേരളത്തിൽ നടപ്പാക്കുന്ന എല്ലാ കാര്യങ്ങൾക്കും കേരളത്തിലെ ടൂറിസം മന്ത്രിയുമായി സഹകരിച്ചാണ് നടപ്പാക്കുന്നത്. മുഴുവൻ പണവും ചെലവഴിച്ച് കേന്ദ്ര ടൂറിസം വകുപ്പ് നേരിട്ട് നടപ്പാക്കുന്ന പദ്ധതിയുടെ ഉദ്ഘാടനത്തിന് സംസ്ഥാന സർക്കാരിനെ ക്ഷണിക്കുകകയോ ക്ഷണിക്കാതിരിക്കുകയോ ചെയ്യാം.

എങ്കിലും കേരളത്തിലെ മുഖ്യമന്ത്രിയെയും ടൂറിസം മന്ത്രിയെയും വിവരം അറിയിക്കുകയും കത്ത് നൽകുകയും ചെയ്തിരുന്നതാണ്. എന്നാൽ സംസ്ഥാന സർക്കാർ ഈ മര്യാദ കാണിക്കുന്നില്ല. കണ്ണൂർ വിമാനത്താവളത്തിന് എല്ലാ അനുമതിയും നേടിക്കൊടുത്തിട്ടും ഉദ്ഘാടനത്തിന് കേരളത്തിലെ ഏക കേന്ദ്രമന്ത്രിയായ തന്നെ വിളിച്ചില്ലെന്നു കണ്ണന്താനം ആരോപിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com