ADVERTISEMENT

കോട്ടയം ∙ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പരാതി നൽകിയ കന്യാസ്ത്രീകൾക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് സേവ് അവർ സിസ്റ്റേഴ്‍സ് (എസ്ഒഎസ്) കോട്ടയം കൂട്ടായ്മ സംഘടിപ്പിച്ച സമ്മേളനത്തൽ പങ്കെടുക്കാനെത്തിയ കന്യാസ്ത്രീകൾക്കെതിരെ പ്രതിഷേധം.

സേവ് അവർ സിസ്റ്റേഴ്‍സ് (എസ്ഒഎസ്) കോട്ടയം കൂട്ടായ്മ സംഘടിപ്പിച്ച സമ്മേളനത്തൽ പങ്കെടുക്കാനെത്തിയ കന്യാസ്ത്രീകൾ. ചിത്രം: റിജോ ജോസഫ്

കോട്ടയം പഴയ പൊലീസ് സ്റ്റേഷൻ മൈതാനത്തു സംഘടിപ്പിച്ച ഐക്യദാർഢ്യ സമ്മേളനത്തിനിടെയാണ് ഗ്ലോബൽ ക്രിസ്ത്യൻ കൗൺസിലിന്റെ നേതൃത്വത്തിൽ ഒരു സംഘം ആളുകൾ ബാനറുകളുമായി പ്രതിഷേധിക്കാനെത്തിയത്. ഇതേ തുടർന്നു ഇരു വിഭാഗങ്ങളും തമ്മിൽ രൂക്ഷമായ വാക്കേറ്റവും പരസ്പരം മുദ്രാവാക്യം വിളികളും നടന്നു. പൊലീസ് ഇടപെട്ട് സ്ഥിതി ശാന്തമാക്കി. പ്രതിഷേധക്കാരെ അറസ്റ്റു ചെയ്തു നീക്കി.

ബിഷപ്പിനെതിരെ സമരം ചെയ്ത കന്യാസ്ത്രീകൾ കുറവിലങ്ങാട് മഠത്തിൽ തന്നെ കഴിയുമെന്നും അതിനുള്ള അനുമതി ലഭിച്ചതായും സിസ്റ്റർ അനുപമ പറഞ്ഞു. സിസ്റ്റർ അനുപമ അടക്കം സമര രംഗത്തുണ്ടായിരുന്ന നാലു കന്യാസ്ത്രീകളും സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com