sections

manoramaonline

MORE

കുംഭമാസ പൂജ: ശബരിമലയില്‍ സുരക്ഷാ ഒരുക്കങ്ങൾ പൂർത്തിയായതായി പൊലീസ്

sabarimala-police
ഫയൽ ചിത്രം
SHARE

തിരുവനന്തപുരം∙ കുംഭമാസ പൂജയ്ക്കായി ശബരിമലയില്‍ എത്തുന്ന ഭക്തര്‍ക്ക് ആവശ്യമായ സുരക്ഷ ഒരുക്കുന്നതിന് എല്ലാ നടപടികളും സ്വീകരിച്ചതായി പൊലീസ്. സന്നിധാനത്ത് പൊലീസ് ആസ്ഥാനം സ്‌പെഷല്‍സെല്‍ എസ്പി വി.അജിത്തും ഡിവൈഎസ്പിമാരായ പ്രതാപന്‍, പ്രദീപ്കുമാര്‍ എന്നിവരും പമ്പയില്‍ ടെലികമ്മ്യൂണിക്കേഷന്‍ എസ്പി എച്ച്. മഞ്ജുനാഥ്, ഡിവൈഎസ്പിമാരായ ഹരികൃഷ്ണന്‍, വി.സുരേഷ്‌കുമാര്‍ എന്നിവരും സുരക്ഷാ ചുമതല വഹിക്കും.

നിലയ്ക്കലില്‍ കൊല്ലം സിറ്റി ജില്ല പൊലീസ് മേധാവി പി.കെ.മധു, ഡിവൈഎസ്പി മാരായ സജീവന്‍, ജവഹര്‍ ജനാര്‍ദ്ദ് എന്നിവർ സുരക്ഷയ്ക്കും ക്രമസമാധാനപാലനത്തിനും മേല്‍നോട്ടം വഹിക്കുമെന്നും പൊലീസ് വാർത്താക്കുറിപ്പിൽ‌ അറിയിച്ചു. നാല് ഇന്‍സ്‌പെക്ടര്‍മാര്‍ വീതം സന്നിധാനത്തും നിലയ്ക്കല്‍, പമ്പ മേഖലകളിലുമായി ഡ്യൂട്ടിയിലുണ്ടാകും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA