ADVERTISEMENT

കൊച്ചി∙ ട്രാക്ക് അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ട്രെയിനുകൾക്ക് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. ഗുരുവായൂർ ചെന്നൈ എഗ്‌മൂർ എക്സ്പ്രസ് 10,11,14,15,16 തീയതികളിൽ രാത്രി 11:35നായിരിക്കും ഗുരുവായൂരിൽ നിന്നു പുറപ്പെടുക.13ന് രാത്രി 10:35നായിരിക്കും പുറപ്പെടുക.

മംഗളൂരു തിരുവനന്തപുരം എക്സ്പ്രസ് 1.15 മണിക്കൂറും ഭാവ്‌നഗർ കൊച്ചുവേളി എക്സ്പ്രസ് 2 മണിക്കൂറും നിസാമുദ്ദീൻ തിരുവനന്തപുരം രാജധാനി 25 മിനിറ്റും ശ്രീഗംഗാനഗർ കൊച്ചുവേളി എക്സ്പ്രസ്, പട്ന എറണാകുളം എക്സ്പ്രസ്, ഗാന്ധിധാം നാഗർകോവിൽ എക്സ്പ്രസ്, ഒാഖ എറണാകുളം എക്സ്പ്രസ്, നിസാമുദ്ദീൻ തിരുവനന്തപുരം എക്സ്പ്രസ്, ഹൈദരാബാദ് കൊച്ചുവേളി സ്പെഷൽ എന്നിവ 2 മണിക്കൂറും അങ്കമാലിക്കും ആലുവയ്ക്കുമിടയിൽ ഈ ദിവസങ്ങളിൽ പിടിച്ചിടും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com