ADVERTISEMENT

ബെംഗളൂരു∙ പാർട്ടിയിൽ നിന്നു രാജിവയ്ക്കുന്നതിനായി ബിജെപി 30 കോടി രൂപ വാഗ്ദാനം ചെയ്തെന്ന ആരോപണവുമായി ജനതാദൾ(ജെഡിഎസ്) എംഎൽഎ രംഗത്ത്. ഇതിൽ അ‍ഞ്ച് കോടി രൂപ മുൻകൂറായി കൈപ്പറ്റിയിരുന്നതായും കർണാടകയിലെ കോലാറിൽ നിന്നുള്ള എംഎൽഎയായ കെ.ശ്രീനിവാസ ഗൗഡ പറഞ്ഞു. ബിജെപി നേതാക്കളായ സി.എൻ.അശ്വത്‌നാരായണൻ, എസ്.ആർ.വിശ്വനാഥ്, സി.പി.യോഗേശ്വര എന്നിവർ വീട്ടിലെത്തി ജെഡിഎസ്സിൽ നിന്നു രാജിവയ്ക്കാൻ ആവശ്യപ്പെടുകയായിരുന്നു. ഇതിനായി 30 കോടി രൂപയു വാഗ്ദാനം ചെയ്യുകയും 5 കോടി മുൻകൂറായി നൽകുകയും ചെയ്തു.

എന്നാൽ പാർട്ടിയോട് എന്നും താൻ കൂറുള്ളവൻ ആയിരിക്കുമെന്നു പറഞ്ഞ് അവരെ തിരിച്ചയച്ചു. ആ കാര്യം മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമിയോട് പറഞ്ഞപ്പോൾ കൈപ്പറ്റിയ പണം തിരികെനൽകാൻ ആവശ്യപ്പെട്ടു. ബിജെപി അധ്യക്ഷൻ ബി.എസ്.യെഡിയൂരപ്പ 18 എംഎൽഎമാർക്കായി 200 കോടി രൂപ വാഗ്ദാനം ചെയ്തെന്ന ആരോപണവുമായി കോൺഗ്രസ് കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.

കഴിഞ്ഞ മേയിൽ കോൺഗ്രസ്–ജെഡിഎസ് സഖ്യം സർക്കാർ രൂപീകരിച്ചതു മുതൽ നിരവധി രാഷ്ട്രീയ ചരടുവലികളാണ് കർണാടക രാഷ്്ട്രീയത്തിൽ അരങ്ങേറുന്നത്. 224 അംഗ കർണാടക നിയമസഭയിൽ 104 സീറ്റുകളുമായി ബിജെപിയാണ് ഏറ്റവും വലിയ ഒറ്റകക്ഷി. ജെഡിഎസ് 34ഉം കോൺഗ്രസിന് 80ഉം അംഗങ്ങളാണ് ഉള്ളത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com