ADVERTISEMENT

ന്യൂഡൽഹി∙ സംഗീതജ്ഞൻ ഭൂപേൻ ഹസാരികയുടെ കുടുംബം ഭാരതരത്ന നിരസിച്ചു. പൗരത്വ ബില്ലിൽ പ്രതിഷേധിച്ചാണ് പുരസ്കാരം നിരസിക്കുന്നതെന്നു ഹസാരികയുടെ കുടുംബം അറിയിച്ചു. സർക്കാരിനെ ഈ കാര്യം അറിയിച്ചതായും ഹസാരികയുടെ മകൻ തേജ് പറഞ്ഞു.

സംഗീതത്തിന്റെ സമസ്‌ത മേഖലയിലും മുദ്ര പതിപ്പിച്ച ഭൂപേൻ ഹസാരികയ്ക്ക് മരണാനന്തര ബഹുമതിയായാണ് രാജ്യം ഭാരതരത്ന നൽകി ആദരിച്ചത്. ഗായകൻ, ഗാനരചയിതാവ്, സംഗീത സംവിധായകൻ എന്നീ നിലകളിൽ ഭൂപേൻ ഹസാരിക തിളങ്ങി. ചലച്ചിത്ര സംവിധായകൻ, നിർമാതാവ്, നടൻ, കവി, ബാലസാഹിത്യകാരൻ തുടങ്ങിയ നിലകളിലും വ്യക്‌തിമുദ്ര പതിപ്പിച്ചു. 2011ൽ അന്തരിച്ചു. പത്മഭൂഷണും മരണാനന്തരം 2012ൽ പത്മവിഭൂഷണും ലഭിച്ചു.

അതേസമയം, പൗരത്വ ബില്ലിനെതിരെ പ്രതിഷേധം ശക്തമായി തുടരുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വടക്കുകിഴക്കൻ സംസ്ഥാന സന്ദർശന വേളയിലും വൻ പ്രതിഷേധങ്ങളാണ് അരങ്ങേറിയത്. നഗ്ന റാലി, കരിങ്കൊടി പ്രകടനം, ബന്ദ്, കോലം കത്തിക്കൽ എന്നിവയുമായാണ് ബില്ലിനെതിരായ പ്രതിഷേധക്കാർ പ്രധാനമന്ത്രിയുടെ സന്ദർശനത്തെ നേരിട്ടത്. തായ് അഹോം യുവ പരിഷത് 12 മണിക്കൂർ ബന്ദിന് ആഹ്വാനം ചെയ്തിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com