തന്ത്രി പൈസ വാങ്ങി സ്ത്രീകളെ ശബരിമലയിൽ കയറ്റിയിട്ടുണ്ട്: ജി.സുധാകരൻ

G-Sudhakaran
SHARE

പത്തനംതിട്ട∙ പല സ്ത്രീകളെയും പൈസ വാങ്ങി തന്ത്രി ശബരിമല കയറ്റിയിട്ടുണ്ടെന്നും യുവതീപ്രവേശത്തിൽ പാർട്ടി സ്വീകരിച്ച നിലപാട് ശരിയാണെന്നും മന്ത്രി ജി.സുധാകരൻ. അവിശ്വാസികൾ എന്നു പറയുന്ന വിഭാഗമില്ല. കമ്മ്യൂണിസ്റ്റുകാരെല്ലാം അവിശ്വാസികളല്ല. ക്ഷേത്രത്തിൽ പോകുന്നവർ മാത്രമാണ് വിശ്വാസികളെന്ന് ധരിക്കരുത്.

ശ്രീ നാരായണ ഗുരുദേവൻ എവിടെയും തൊഴാൻ പോയിട്ടില്ല. മഹാത്മാ ഗാന്ധിയും ടാഗോറും എവിടെയും തൊഴാൻ പോയിട്ടില്ല.  യുവതീപ്രവേശത്തിന്റെ പേരിൽ ബിജെപി നടത്തിയ സമരങ്ങളെല്ലാം ചീറ്റിപ്പോയി. പ്രശ്നം ഉണ്ടാകേണ്ടത് ബിജെപിയുടെ ആവശ്യമാണ്. അതു പൊളിഞ്ഞുവെന്നും മന്ത്രി പറഞ്ഞു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA