ADVERTISEMENT

ആലപ്പുഴ ∙ കേരളകോൺഗ്രസ് പാർട്ടികളുടെ ലയനശേഷം അർഹിക്കുന്ന പരിഗണന സീറ്റുകളുടെ കാര്യത്തില്‍ ലഭിച്ചിട്ടില്ലെന്നു കേരള കോൺഗ്രസ് എം വൈസ് ചെയര്‍മാൻ ജോസ്.കെ.മാണി എംപി. കേരള യാത്രയുടെ ഭാഗമായി ജില്ലയിൽ എത്തിയതായിരുന്നു അദ്ദേഹം. കോണ്‍ഗ്രസുമായുള്ള എല്ലാ അഭിപ്രായ ഭിന്നതകളും മുന്നണിയിലേക്കുള്ള തിരിച്ചു വരവോടെ അവസാനിച്ചു.

കോട്ടയം കേരളകോണ്‍ഗ്രസിനു തന്നെ ലഭിക്കുമെന്നും അക്കാര്യം ഉമ്മൻ ചാണ്ടി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. 18നു നടക്കുന്ന ഉഭയകക്ഷി ചര്‍ച്ചയില്‍ പാർട്ടി നിലപാട് വ്യക്തമാക്കുമെന്നും അദ്ദഹേം പറഞ്ഞു.

നരേന്ദ്ര മോദിയുടെ കേരള പതിപ്പാണു പിണറായി വിജയനെന്നു ആലപ്പുഴയിൽ കേരള യാത്രയുടെ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്തു ഡിസിസി പ്രസിഡന്റ് എം.ലിജു പറഞ്ഞു. ധാർഷ്ട്യവും അഹങ്കാരവും പരനിന്ദയുമാണ് ഇരുവരുടേയും മുഖമുദ്രയെന്നും ലിജു പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com