ADVERTISEMENT

കൊച്ചി∙ വ്യവസായ യൂണിറ്റുകൾ തുടങ്ങാൻ കേരളത്തിലേക്കു വരുന്നവർ നാടിനെ സഹായിക്കാൻ വരുന്നവരാണെന്ന ചിന്ത ഉദ്യോഗസ്ഥർക്കും ജനപ്രതിനിധികൾക്കും വേണമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. വ്യവസായ വകുപ്പിന്റെ അസൻഡ് കേരള 2019 നിക്ഷേപകസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

നമ്മളെ കൈകാര്യം ചെയ്യാൻ വരുന്നവരാണ് അവരെന്ന ധാരണ മാറണം. ലൈസൻസ് അവിടെ നിൽക്കട്ടെ എന്ന മനോഭാവം ചില ഉദ്യോഗസ്ഥർക്കുണ്ട്. ഇനി ആ മനോഭാവവുമായി തുടരാൻ പറ്റില്ല. ലൈസൻസിനു 30 ദിവസമൊന്നും വേണ്ട. ആ ശീലം വരാൻ വേണ്ടി തൽക്കാലം വച്ചതാണ് 30 ദിവസം. അത് 15 ദിവസമാകും. കടലാസുകൾ വച്ചിരിക്കേണ്ടതില്ല. ഇത് എല്ലാ കാര്യത്തിലും ബാധകമാക്കും. വില്ലേജ് ഓഫിസ്, പഞ്ചായത്ത് ഓഫിസ് മുതൽ സെക്രട്ടേറിയറ്റ് വരെ ഓരോ ഓഫിസിലും ഇതു പാലിക്കണം. മുടക്കുന്നവരാകരുത് നിങ്ങൾ. – മുഖ്യമന്ത്രി ആവശ്യപ്പെട്ടു.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com