ADVERTISEMENT

കണ്ണൂർ ∙ സിപിഎമ്മിനോടു കൂട്ടുകൂടാൻ അപേക്ഷയുമായി ചെന്ന കെപിസിസി പ്രസിഡന്റിനു മുഖമടച്ചു കിട്ടിയ അടിയാണ് സിപിഎം ജില്ലാ സെക്രട്ടറിക്കെതിരെ സിബിഐ നൽകിയ കുറ്റപത്രമെന്നു ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ്.ശ്രീധരൻ പിള്ള. ദീനദയാൽ അനുസ്മരണ ദിന പരിപാടിയിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

കൊലക്കേസ് പ്രതികളല്ലാത്ത എത്രപേരുണ്ട് സിപിഎം സംസ്ഥാന നേതൃത്വത്തിൽ? സിപിഎം മുഖ്യമന്ത്രിമാരിൽ മൂന്നുപേർ കൊലക്കേസ് പ്രതികളായിരുന്നുവെന്നു ശ്രീധരൻപിള്ള കുറ്റപ്പെടുത്തി.

സിപിഎം അണികൾക്ക് അരിവാൾ ചുറ്റിക നക്ഷത്രം അടയാളത്തിൽ വോട്ടുചെയ്യാൻ കഴിയുന്ന അവസാനത്തെ തിരഞ്ഞെടുപ്പാണു നടക്കാൻ പോകുന്നത്. ഇത്തവണത്തെ തിരഞ്ഞെടുപ്പോടെ സിപിഎമ്മിനു ദേശീയപാർട്ടി പദവി നഷ്ടപ്പെടുമെന്നു ശ്രീധരൻ പിള്ള പരിഹസിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com