sections
MORE

രാജ്യസഭയിൽ അടിതെറ്റി, വീഴാതെ ‘ക്യാറ്റ്പോ’ കരണം മറിഞ്ഞ് സുരേഷ് ഗോപി

Suresh Gopi
SHARE

ന്യൂഡൽഹി∙ പാർലമെന്റ് സമ്മേളനത്തിനിടെ രാജ്യസഭയിൽ സുരേഷ് ഗോപി എംപിയുടെ സർക്കസ് കളി. ശൂന്യവേളയ്ക്കിടെയാണ് സിനിമ സീനിനെപ്പോലും വെല്ലുന്ന സംഭവമുണ്ടായത്. ശൂന്യവേളയ്ക്കിടെ പടക്കവുമായി ബന്ധപ്പെട്ട വിഷയം ഉന്നയിച്ചപ്പോൾ ഡിഎംകെ എംപിയായ തിരുച്ചിശിവയുടെ അടുത്തേക്ക് ചെന്നതായിരുന്നു സുരേഷ് ഗോപി. ചെറുചർച്ചയ്ക്കുശേഷം തിരികെ വരുന്നതിനിടെ എംപി വീർസിങ്ങിന്റെ ഹെ‍ഡ്ഫോൺ കേബിളിൽ തട്ടി വീഴാൻ തുടങ്ങി. ഉടൻ തന്നെ മൂന്നുതവണ തിരിഞ്ഞ് വീഴാതെ ബാലൻസ് ചെയ്തു സുരേഷ് ഗോപി.

ബെഞ്ചുകൾക്കിടയിൽ സ്ഥലം കുറവായതിനാൽ മുഖമിടിച്ചു വീഴേണ്ട സാഹചര്യമാണ് കറങ്ങിത്തിരി‍ഞ്ഞ് സുരേഷ് ഗോപി ഒഴിവാക്കിയത്. സിനിമയിലെ ‘ക്യാറ്റ്പോ’ പരിശീലനമാണു തനിക്ക് തുണയായതെന്ന് സംഭവത്തിനുശേഷം അദ്ദേഹം മനോരമ ഓൺലൈനോടു പറഞ്ഞു. ഇവിടെനിന്നു മറുവശത്തേക്ക് പോയതിന്റെ ശിക്ഷയാണെന്നായിരുന്നു സഭ ചെയർമാൻ വെങ്കയ്യ നായിഡുവിന്റെ വാക്കുകൾ. ഭരണപക്ഷത്തുനിന്ന് പ്രതിപക്ഷത്തേക്കു പോയതാണ് അദ്ദേഹം ഉദ്ദേശിച്ചത്.

സിനിമക്കാരനല്ലെങ്കിൽ നിങ്ങൾ മുഖമിടിച്ചു വീണേനെയെന്ന് തിരുച്ചിശിവയടക്കമുള്ള എംപിമാരും സുരേഷ് ഗോപിയോടു പറഞ്ഞു. സഭയ്ക്കിടയിലും എംപിമാരെത്തി അദ്ദേഹത്തോട് വിവരങ്ങൾ തിരക്കുന്നുണ്ടായിരുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA