ജയരാജനെതിരെ കൊലക്കുറ്റം: നിയമം നിയമത്തിന്റെ വഴിക്കു പോകട്ടെയെന്ന് വിഎസ്‌

vs-achuthandan
SHARE

കോഴിക്കോട് ∙ ഷുക്കൂർ വധക്കേസിൽ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി പി.ജയരാജനെതിരെ സിബിഐ കൊലക്കുറ്റവും ഗൂഢാലോചനയും ചുമത്തിയ സംഭവത്തിൽ മുനവച്ച പ്രതികരണവുമായി ഭരണ പരിഷ്കാര കമ്മിഷൻ അധ്യക്ഷൻ വി.എസ്.അച്യുതാനന്ദൻ.

തിരഞ്ഞെടുപ്പ് അടുക്കുന്ന സമയത്ത് ജയരാജനെതിരെയുള്ള നടപടി രാഷ്ട്രീയപ്രേരിതമല്ലേ എന്നു ചോദിച്ചപ്പോൾ വിഎസ് പറഞ്ഞു: ‘നിയമം നിയമത്തിന്റെ വഴിക്കു പോകട്ടെ.’ സിബിഐയെ ഉപയോഗിച്ചു ബിജെപി രാഷ്ട്രീയനീക്കം നടത്തുകയല്ലേ എന്നു ചോദിച്ചപ്പോൾ വിഎസ്സിന്റെ പ്രതികരണം ഇങ്ങനെ: ‘നിയമം നിയമത്തിന്റെ വഴിക്കു ശരിയായി പോകുന്നതല്ലേ നല്ലത്?’ 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA