ADVERTISEMENT

കൊച്ചി∙ ശബരിമലയിലെ പൊലീസ് ഇടപെടലുകളെ വിമർശിച്ച് ഹൈക്കോടതി നിരീക്ഷകസമിതി. ഹൈദരാബാദിൽ നിന്നള്ള സംഘത്തിന്റെ ഭജന തടയാൻ പൊലീസ് ശ്രമിച്ചതായി നിരീക്ഷകസമിതി വ്യക്തമാക്കി. ദേവസ്വം കമ്മീഷണർ ഭജനയ്ക്ക് അനുമതി നൽകിയിരുന്നു. എന്നാൽ ഐജി ബൽറാം കുമാർ ഉപാധ്യായ ഭജന തടയാൻ ശ്രമിക്കുകയായിരുന്നു.

നിരീക്ഷകസമിതി ഹൈക്കോടതിയിൽ സമര്‍പ്പിച്ച പുതിയ റിപ്പോർട്ടിലാണ് പൊലീസിനെതിരായ പരാമർശങ്ങളുള്ളത്. തീർഥാടകർക്കു സൗകര്യം ഒരുക്കുന്നതിൽ ദേവസ്വം ബോർഡിന്റെ അധികാരം മാനിക്കണമെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

കുംഭ പുലരിയിൽ സന്നിധാനത്ത് ആയിരങ്ങൾ

ശബരിമല∙ കുംഭ പുലരിയിൽ ആയിരങ്ങളാണു ദർശനത്തിനായി ശബരിമലയിലെത്തിയത്. ഐശ്വര്യ സമ‍ൃദ്ധിക്കായി നടന്ന ലക്ഷാർച്ചനയായിരുന്നു പ്രധാന ചടങ്ങ്. കിഴക്കേ മണ്ഡപത്തിൽ ബ്രഹ്മകലശം പൂജിച്ചു. അതിനുചുറ്റും 15 ശാന്തിക്കാർ വട്ടത്തിലിരുന്ന് അയ്യപ്പ സഹസ്രനാമം ചൊല്ലി അർച്ചന കഴിച്ചു. ഉച്ചയോടെ ലക്ഷം മന്ത്രങ്ങൾ പൂർത്തിയാക്കി ബ്രഹ്മകലശം തന്ത്രി കണ്ഠര് രാജീവരുടെ കാർമികത്വത്തിൽ അയ്യപ്പ വിഗ്രഹത്തിൽ അഭിഷേകം കഴിച്ചു. തുടർന്നു കളഭാഭിഷേകവും നടന്നു.

ദേവസ്വം ബോർഡ് അംഗങ്ങളായ കെ.പി.ശങ്കരദാസ്, എൻ. വിജയകുമാർ എന്നിവർ കുംഭ പുലരിയിൽ ദർശനം നടത്തി മലയിറങ്ങി. ആന്ധ്ര, കർണാടക സംസ്ഥാനങ്ങളിൽ നിന്ന് നിലയ്ക്കലിലെത്തിയ തീർഥാടക സംഘങ്ങളിൽ വിനോദ സഞ്ചാരികളായി 4 യുവതികൾ ഉണ്ടായിരുന്നു. മറ്റു ക്ഷേത്രങ്ങൾ സന്ദർശിച്ചെത്തിയ ഇവർ വിശ്വാസികളുടെ എതിർപ്പുണ്ടാകാതിരിക്കാൻ പമ്പയിലേക്കു പോലും വരാൻ തയാറായിട്ടില്ല. ഒപ്പമുള്ളവർ സന്നിധാനത്തിൽ പോയി തിരിച്ചുവരും വരെ അവർ വാഹനത്തിൽ തന്നെ ഇരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com