ADVERTISEMENT

ന്യൂഡൽഹി∙ നരേന്ദ്രമോദി സർക്കാരിനെതിരെ പ്രതിപക്ഷ പാർട്ടികൾ ‍ഡൽഹി കേന്ദ്രീകരിച്ച് റാലി നടത്തുമ്പോഴാണ് ലോക്സഭയിൽ അതേ മോദിയെ അനുകൂലിച്ച് പ്രതിപക്ഷ നിരയിലെ ഒരു പ്രധാന പാർട്ടിയുടെ മുതിർന്ന നേതാവ് രംഗത്തെത്തിയിരിക്കുന്നത്. അപ്രതീക്ഷിതമായ ഈ ‘മോദി സ്തുതി’ പ്രതിപക്ഷ നിരയ്ക്ക് സൃഷ്ടിച്ച തലവേദന ചെറുതല്ല. മോദിയെ മുലായം പുകഴ്ത്തിയതിനു തൊട്ടുപിന്നാലെ വിയോജിപ്പ് രേഖപ്പെടുത്തി രാഹുൽ ഗാന്ധി രംഗത്തെത്തി.

‘ദേശീയ രാഷ്ട്രീയത്തിലെ മുതിർന്ന നേതാവെന്ന നിലയിൽ മുലായം സിങ് യാദവിനോട് ആദരവുണ്ട്. എന്നാൽ മോദിയെക്കുറിച്ച് അദ്ദേഹം പറഞ്ഞ വാക്കുകളോട് യോജിക്കുന്നില്ല’ – രാഹുൽ വ്യക്തമാക്കി. യുപിഎ ചെയർപേഴ്സൻ കൂടിയായ സോണിയ ഗാന്ധി തൊട്ടടുത്ത കസേരയിൽ ഇരിക്കുമ്പോഴായിരുന്നു മുലായത്തിന്റെ പരാമർശം.

പ്രതിപക്ഷ നിരയിൽനിന്നുയർന്ന കൂട്ടച്ചിരിക്കൊപ്പം ഡെസ്കിലടിച്ചാണ് മുലായത്തിന്റെ പ്രസ്താവനയെ മോദി എതിരേറ്റത്. പിന്നീട് അവസാന സമ്മേളനത്തിലെ അവസാന പ്രസംഗത്തിന് എഴുന്നേറ്റ മോദി മുലായത്തിന് നന്ദിപറഞ്ഞും കളംപിടിച്ചു. ഇനിയും കൂടുതൽ ചെയ്യാനുണ്ട്. അതിന് മുലായം സിങ് ജി അദ്ദേഹത്തിന്റെ അനുഗ്രഹം എനിക്കു നൽകി. അതിന് അദ്ദേഹത്തോടു ഞാൻ നന്ദിയുള്ളവനാണ്.’ – മോദി പറഞ്ഞു.

അതേസമയം, മുലായത്തിന്റെ പ്രസ്താവന തമാശ മാത്രമായി തള്ളിക്കളയുകയാണ് സമാജ്‌വാദി പാർട്ടി നേതൃത്വം. ഏതു സാഹചര്യത്തിലാണ് മുലായം ഈ പ്രസ്താവന നടത്തിയതെന്ന് അറിയില്ലെന്ന് സമാജ്‌വാദി പാർട്ടി നേതാവ് രവിദാസ് മെഹ്‌രോത്ര വ്യക്തമാക്കി. കേന്ദ്രത്തിൽ ഭരണമാറ്റം വേണമെന്നു തന്നെയാണ് പാർട്ടിയുടെ നിലപാട്. പ്രധാനമന്ത്രി നരേന്ദ്ര മോദി അദ്ദേഹം മൽസരിക്കുന്ന സീറ്റിൽ തന്നെ പരാജയപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com