ADVERTISEMENT

ന്യൂഡല്‍ഹി∙ പതിനാറാം ലോക്‌സഭയിലെ അവസാന പ്രസംഗത്തില്‍ എന്‍ഡിഎ നേതൃത്വത്തിലുള്ള ഭൂരിപക്ഷ സര്‍ക്കാരിന്റെ ഭരണനേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞു പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തിന്റെ അഭിമാനവും ആത്മവിശ്വാസവും ഉയര്‍ത്താന്‍ കഴിഞ്ഞെന്നും ഇതു രാജ്യവികസനം ത്വരിതഗതിയില്‍ ആക്കാന്‍ ഉപകരിക്കുമെന്നും മോദി പറഞ്ഞു. ലോകം അംഗീകരിക്കുന്നത് ഭൂരിപക്ഷ, സുസ്ഥിര സര്‍ക്കാരിനെയാണെന്നും മോദി പറഞ്ഞു.

ആധാര്‍ പദ്ധതി നടപ്പാക്കിയതിനെ ലോകം ആശ്ചര്യത്തോടെയാണു കണ്ടത്. ഭൂകമ്പം വരുമെന്നു പറഞ്ഞിട്ടും സഭയില്‍ കടലാസ് വിമാനം പറത്തുന്നതു മാത്രമാണു കണ്ടതെന്ന് രാഹുലിനെ പരിഹസിക്കാനും മോദി മറന്നില്ല. 219 ബില്ലുകളാണു സഭയുടെ മേശപ്പുറത്തു വച്ചത്. മുന്നാക്ക സംവരണബില്‍, ജിഎസ്ടി ബില്‍, ആധാര്‍ ബില്‍ എന്നിവ പാസാക്കുകയും കള്ളപ്പണവും അഴിമതിയും തടയാന്‍ കര്‍ശന നിയമങ്ങള്‍ നടപ്പാക്കുകയും ചെയ്തുവെന്നും മോദി വ്യക്തമാക്കി.

രാജ്യം ആഗോളതാപനത്തെക്കുറിച്ചു സംസാരിക്കുമ്പോള്‍ ഇന്ത്യ രാജ്യാന്തര സൗരോര്‍ജ സഖ്യം (ഇന്റര്‍നാഷനല്‍ സോളര്‍ അലയന്‍സ്- ഐഎസ്എ) രൂപീകരിച്ചു പ്രശ്‌നപരിഹാരത്തിനു നടപടികള്‍ സ്വീകരിച്ചു. മൂന്നു ദശാബ്ദത്തിനു ശേഷം ആദ്യമായാണു ഭൂരിപക്ഷ സര്‍ക്കാര്‍ അധികാരത്തിലെത്തുന്നത്. കോണ്‍ഗ്രസ് ഇതര സഖ്യസര്‍ക്കാര്‍ രൂപീകരിച്ചത് എ.ബി. വാജ്‌പേയി ആണെന്നും മോദി പറഞ്ഞു. മോദി വീണ്ടും പ്രധാനമന്ത്രിയാകണമെന്ന് ആവശ്യപ്പെട്ട മുലായം സിങ് യാദവിനു പ്രധാനമന്ത്രി നന്ദി പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com