ADVERTISEMENT

കല്‍പറ്റ ∙ പുല്‍വാമയില്‍ വീരമൃത്യു വരിച്ച വയനാട് സ്വദേശി ഹവില്‍ദാര്‍ വി.വി. വസന്തകുമാറിന്റെ ഭാര്യയുടെ ജോലി സ്ഥിരപ്പെടുത്തുമെന്നു മന്ത്രി എ.കെ. ബാലന്‍. തൃക്കൈപ്പറ്റയിലെ വസന്തകുമാറിന്റെ തറവാട്ടുവീട്ടില്‍ കഴിയുന്ന കുടുംബാംഗങ്ങളെ മന്ത്രി സന്ദര്‍ശിച്ചു. ധീരജവാന്റെ കുടുംബം അനാഥമാകില്ല. സര്‍ക്കാര്‍ ഒപ്പമുണ്ടാകും.

മക്കളുടെ വിദ്യാഭ്യാസം സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നും അദ്ദേഹം ഉറപ്പുനല്‍കി. പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ താല്‍ക്കാലിക ജോലിക്കാരിയാണ് വസന്തകുമാറിന്റെ ഭാര്യ ഷീന. അമ്മ ശാന്ത തൊഴിലുറപ്പിനു പോകുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com