ADVERTISEMENT

കോട്ടയം ∙ നഗരമധ്യത്തിലെ ഗാന്ധിസ്ക്വയറിനു സമീപം ഇലക്ട്രോണിക്സ് അപ്ലയൻസസ് സ്ഥാപനത്തിൽ ഉണ്ടായ അഗ്നിബാധയെത്തുടർന്ന് കോട്ടയം നഗരം സ്തംഭിച്ചു. വൈകിട്ട് 5.10 നാണ് തിരക്കേറിയ നഗരമധ്യത്തിലെ ഷോറൂമിൽ അഗ്നിബാധ ഉണ്ടായത്.

ഒരു വഴിയാത്രക്കാരൻ തീപിടിത്തം കണ്ടതിനെത്തുടർന്ന് ഗാന്ധിസ്ക്വയറിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസിനെ അറിയിക്കുകയും തുടർന്ന് പൊലീസ് ഫയർഫോഴ്സിനെ അറിയിക്കുകയും ചെയ്തു. 5.30 ഓടെ കോട്ടയം ഫയർ ഫോഴ്സ് ഓഫിസിൽ നിന്നും എത്തിയ സംഘം തീയണയ്ക്കാൻ ആരംഭിച്ചെങ്കിലും നിയന്ത്രണവിധേയമായില്ല.

fire-at-kottayam
കോട്ടയത്ത് ഇലക്ട്രോണിക് അപ്ലയൻസസ് സ്ഥാപനത്തിൽ അഗ്നിബാധ ഉണ്ടായപ്പോൾ. ചിത്രം: റിജോ ജോസഫ്

തുടർന്ന് ചങ്ങനാശേരിയിൽ നിന്നെത്തിയ ഫയർഫോഴ്സ് സംഘവും ചേർന്ന് ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ 6.45 ഓടെ തീയണച്ചു. ആറ് ഫയർഫോഴ്സ് യൂണിറ്റുകൾ എംസി റോഡിൽ നിരന്നതോടെ കോട്ടയം നഗരത്തിൽ മണിക്കൂറോളം ഗതാഗതം സ്തംഭിച്ചു. പൊലീസുകാർ വാഹനങ്ങൾ നിയന്ത്രണവിധേയമാക്കിയെങ്കിലും കാഴ്ചക്കാരായി കൂടുതൽ ആളുകളെത്തിയതാണ് പൊലീസിനെ വലച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com