ADVERTISEMENT

പെരിയ (കാസർകോട്)∙ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷിന്റെയും ശരത്‌ലാലിന്റെയും കൊലപാതകങ്ങൾക്കു പിന്നിൽ ക്വട്ടേഷന്‍ സംഘമെന്ന സംശയത്തിൽ പൊലീസ്. കൃപേഷിന്റെയും ശരത്‌ലാലിന്റെയും നീക്കങ്ങൾ കൊലയാളി സംഘം നിരീക്ഷിച്ചിരുന്നു.

പ്രാദേശിക സഹായത്തോടെയാണു കൊലപാതകമെന്നും പൊലീസ് പറഞ്ഞു. ശരത്‌ലാലിനും കൃപേഷിനും വധഭീഷണി ഉണ്ടായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു. പൊലീസിനെയും എംഎൽഎയേയും ഭീഷണിയുടെ കാര്യം അറിയിച്ചിരുന്നുവെന്നും ഇവർ കൂട്ടിച്ചേര്‍ത്തു.

കൊലപാതകത്തില്‍ എത്തിച്ചത് കോളജ് സംഘര്‍ഷം

കോളജിൽ വച്ച് കെഎസ്‍യു പ്രവർത്തകനു നേരെയുണ്ടായ മർദനമാണ് കൊലപാതകത്തിലേക്കു നയിച്ചതെന്ന നിഗമനത്തിലാണു പൊലീസ്. കാസർകോട് മുന്നാട് പീപ്പിൾസ് കോളജിൽ വച്ച് കല്യോട്ടെ കെഎസ്‍യു പ്രവർത്തകന് മർദനമേറ്റതാണ് പ്രദേശത്ത് സിപിഎം–കോൺഗ്രസ് സംഘർഷത്തിനു ഇടയാക്കിയത്.

ഈ സംഭവത്തെ തുടർന്ന് സിപിഎം പ്രാദേശിക നേതാക്കൾ അക്രമിക്കപ്പെട്ടതോടെ തർക്കം കൂടുതൽ രൂക്ഷമായി. കൃപേഷും ശരത്‍ലാലും ഈ കേസിൽ പ്രതികളായിരുന്നു. ഇതേത്തുടർന്ന് ഇരുവർക്കും സിപിഎമ്മിൽനിന്നു ഭീഷണിയുണ്ടായിരുന്നുവെന്നു സുഹൃത്തുക്കൾ പറഞ്ഞു.

സമീപത്തെ ക്ഷേത്രത്തിലെ പെരുങ്കളിയാട്ട ഉൽസവത്തിന്റെ ആഘോഷ കമ്മിറ്റി രൂപീകരണത്തിനു ശേഷം തിരിച്ചടി ഉണ്ടാവുമെന്ന് ചില കേന്ദ്രങ്ങളിൽ നിന്നു ഭീഷണിയും ഉണ്ടായിരുന്നു. സംഭവത്തെ തുടർന്നു രാത്രി കല്യോട്ട് വ്യാപക അക്രമമാണ് ഉണ്ടായത്. സിപിഎം ഓഫിസ് തകർക്കുകയും സിപിഎം അനുഭാവികളുടെ വ്യാപാര സ്ഥാപനങ്ങൾ അടിച്ചു തകർക്കുകയും ചെയ്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com