ADVERTISEMENT

കാസര്‍കോട്∙പെരിയയിൽ രണ്ടു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട സംഭവം അത്യന്തം ദൗര്‍ഭാഗ്യകരമാണെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. കുറ്റവാളികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും. ഊര്‍ജിതമായ അന്വേഷണം നടത്തി പ്രതികളെ മുഴുവന്‍ എത്രയും വേഗം അറസ്റ്റുചെയ്യാന്‍ സംസ്ഥാന പൊലീസ് മേധാവിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.

ഇരട്ടക്കൊലപാതക കേസിലെ പ്രതികളെ പിടിക്കാൻ കർണാടക പൊലീസിന്റെ സഹായം തേടിയതായി ഡിജിപി ലോക്നാഥ് ബെഹ്റ പ്രതികരിച്ചു. അതിർത്തി ജില്ല ആയതിനാൽ പ്രതികൾ കർണാടകയിലേക്കു കടക്കാൻ സാധ്യതയുണ്ട്. അതിനാലാണു തിരച്ചിലിനും അന്വേഷണത്തിനും കർണാടക പൊലീസിന്റെ സഹായം തേടിയത്.

പ്രാദേശിക രാഷ്ട്രീയ തർക്കങ്ങളാണു കൊലയിൽ കലാശിച്ചത്. പ്രതികൾ സിപിഎം പ്രവർത്തകരാണോ എന്ന് ഇപ്പോൾ പറയാന്‍ സാധിക്കില്ല. പഴയ തർക്കങ്ങളും സാഹചര്യവും പൊലീസ് പരിശോധിക്കുന്നുണ്ട്. എഡിജിപി അനിൽ കാന്തിന്റെ നേതൃത്തിലാണ് അന്വേഷണം. അനിൽ കാന്ത് സംഭവ സ്ഥലത്തു ക്യാംപു ചെയ്യുന്നുണ്ടെന്നും ബെഹ്റ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com