ADVERTISEMENT

ന്യൂഡൽഹി∙ പാക്കിസ്ഥാനുമായി ചർച്ചയ്ക്കുള്ള സമയം അവസാനിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അവർക്കെതിരെ ശക്തമായ നടപടിയെടുക്കുന്നതിനുള്ള സമയം ആഗതമായിരിക്കുകയാണ്. ഭീകരവാദത്തെക്കുറിച്ച് രാജ്യാന്തര സമൂഹത്തിൽ എപ്പോഴും സംസാരിക്കാറുണ്ട് നമ്മൾ. വിവിധ രാജ്യങ്ങളുമായും വിഷയത്തിൽ കൃത്യമായി സംസാരിക്കാറുണ്ട്. എന്നാൽ ഇപ്പോൾ അവർക്കു മറുപടി നൽകുന്നതിനുള്ള സമയം ആയിരിക്കുകയാണെന്നും മോദി പറഞ്ഞു. ഇന്ത്യ സന്ദർശിക്കുന്ന അർജന്റീന പ്രസിഡന്റുമൊത്തുള്ള സംയുക്ത പ്രസ്താവനയിലാണ്‌ മോദിയുടെ പ്രതികരണം.

രാജ്യത്തെ ജനവികാരം തനിക്ക് അറിയാമെന്നും ജനഹൃദയങ്ങളിൽ പടരുന്ന അതേ രോഷാഗ്നിയാണു തന്റെ ഹൃദയത്തിൽ ജ്വലിക്കുന്നതെന്നും പ്രധാനമന്ത്രി ഇന്നലെ പറഞ്ഞിരുന്നു. വ്യാഴാഴ്ചയാണ് സൈനികരുമായി പോയ വാഹനങ്ങൾക്കിടയിലേക്ക് ചാവേർ ഭീകരൻ വാഹനമോടിച്ചു കയറ്റിയത്. 40 സൈനികർക്കാണ് ജീവൻ നഷ്ടമായത്. ജയ്ഷെ മുഹമ്മദ് എന്ന പാക്ക് ഭീകരസംഘടനയാണ് ആക്രമണത്തിനു പിന്നിലെന്ന് കണ്ടെത്തിയിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com