ADVERTISEMENT

തിരുവനന്തപുരം∙ കാസര്‍ഗോഡ് രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഗവര്‍ണര്‍ പി. സദാശിവം മുഖ്യമന്ത്രി പിണറായി വിജയനോട് അടിയന്തരമായി റിപ്പോര്‍ട്ട് തേടി. പൊലീസ് അന്വേഷണത്തെക്കുറിച്ചാണ് റിപ്പോര്‍‌ട്ട് തേടിയത്.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചൊവ്വാഴ്ച ഗവര്‍ണറെ സന്ദര്‍ശിച്ച് കാസര്‍ഗോട്ടെ സംഭവത്തെക്കുറിച്ചു വിവരിച്ചിരുന്നു. നോര്‍ത്ത് എഡിജിപിയുടെ തസ്തിക ഏട്ടുമാസത്തോളമായി ഒഴിഞ്ഞുകിടക്കുകയാണെന്നും അദ്ദേഹം അറിയിച്ചു. ഈ സാഹചര്യത്തിലാണ് ഗവര്‍ണര്‍ റിപ്പോര്‍ട്ട് തേടിയതെന്ന് രാജ്ഭവന്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.

അതേസമയം പ്രതികളുടെ അറസ്റ്റ് ഉടനുണ്ടാകുമെന്ന് എസ്പി ഡോ. എ. ശ്രീനിവാസ് പറഞ്ഞു. ചോദ്യം ചെയ്യൽ അവസാന ഘട്ടത്തിലാണ്. ഒരാളുടെ അറസ്റ്റ് ഇന്നുണ്ടായേക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com