ADVERTISEMENT

തിരുവനന്തപുരം∙ കാസര്‍കോട് കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കൃപേഷിന്റെ സഹോദരിയുടെ വിവാഹച്ചെലവുകള്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ മകന്‍ ഡോ. രോഹിത്തും മരുമകള്‍ ഡോ.ശ്രീജയും ഏറ്റെടുത്തു. ഇരുവരുടേയും വിവാഹ സ്വീകരണ ചടങ്ങിന് ഉപയോഗിക്കേണ്ട പണം കൂടി പ്രയോജനപ്പെടുത്തി കൃപേഷിന്റെ സഹോദരിയുടെ വിവാഹം നടത്തും.

17ാം തീയതിയായിരുന്നു രമേശ് ചെന്നിത്തലയുടെ മകന്റെ വിവാഹം. ഈ മാസം 21 ന് തിരുവനന്തപുരം ഗിരിദീപം ഓഡിറ്റോറിയത്തിലും 23 ന് ഹരിപ്പാട് ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലും നടത്താനിരുന്ന സ്വീകരണച്ചടങ്ങുകള്‍ വേണ്ടെന്നു വച്ചു. സ്വീകരണച്ചടങ്ങിനു വിനിയോഗിക്കേണ്ട പണം കൂടി പ്രയോജനപ്പെടുത്തി കൊല്ലപ്പെട്ട കൃപേഷിന്റെ സഹോദരി കൃഷ്ണപ്രിയയുടെ വിവാഹം തങ്ങള്‍ നടത്തിക്കൊടുക്കുമെന്നാണു വധൂവരന്മാരായ ഡോ.രോഹിതിന്റെയും ഡോ.ശ്രീജയുടെയും തീരുമാനമെന്നു രമേശ് ചെന്നിത്തല അറിയിച്ചു.

കൊല്ലപ്പെട്ട കൃപേഷിന്റെയും ശരത്‌ലാലിന്റെയും വീടുകളില്‍ ഞാന്‍ പോയിരുന്നു. ഓലമേഞ്ഞ ചെറ്റക്കുടിലില്‍ കഴിയുന്ന കൃപേഷിന്റെ വീട്ടുകാരുടെ ഏക പ്രതീക്ഷയും ആശ്രയവുമായിരുന്നു ആ ചെറുപ്പക്കാരന്‍. കൃപേഷിന്റെ മരണത്തോടെ ആ കുടുംബം അനാഥമാകാന്‍ പാടില്ല. യുഡിഎഫിനോടൊപ്പം സമൂഹവും ഇക്കാര്യത്തില്‍ ഒന്നിച്ചു നില്‍ക്കുമെന്ന് ഉറപ്പുണ്ടെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com