ADVERTISEMENT

ന്യൂഡല്‍ഹി∙ പുല്‍വാമയില്‍ 40 ജവാന്മാരുടെ ജീവനെടുത്ത ഭീകരാക്രമണവും റഫാല്‍ വിമാന ഇടപാടും ബന്ധിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആക്രമണം കടുപ്പിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.

''ധീരന്മാര്‍ വീരമൃത്യു വരിച്ചു. അവരുടെ കുടുംബങ്ങള്‍ പ്രതിസന്ധിയിലാണ്. 40 ജവാന്മാര്‍ ജീവന്‍ നല്‍കിയിട്ടും അവര്‍ക്കു രക്തസാക്ഷി സ്ഥാനം നിഷേധിക്കപ്പെട്ടു. അതേസമയം ഈ മനുഷ്യന്‍ (അനില്‍ അംബാനി) ഒന്നും നല്‍കിയിട്ടില്ല, പക്ഷെ എടുത്തിട്ടേയുള്ളു. അയാള്‍ക്ക് 30000 കോടി രൂപ സമ്മാനമായി നല്‍കി. ഇനിയും സുഖമായി ജീവിക്കും. മോദിയുടെ നവഇന്ത്യയിലേക്കു സ്വാഗതം''- രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു.

ജോലിക്കിടെ കൊല്ലപ്പെടുന്ന കേന്ദ്ര അര്‍ധസൈനിക വിഭാഗത്തിലെ ജവാന്മാര്‍ക്ക് രക്തസാക്ഷി പദവി നല്‍കാത്തതിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ മുറുകുന്നതിനിടെയാണ് രാഹുലിന്റെ ട്വീറ്റ്. സ്വാതന്ത്ര്യലബ്ധിക്കു ശേഷം അര്‍ധസൈനിക വിഭാഗത്തില്‍പെട്ട 32,097 ജവാന്മാര്‍ കൊല്ലപ്പെട്ടുവെന്നും അവര്‍ക്കാര്‍ക്കും രക്തസാക്ഷി പദവി നല്‍കിയിട്ടില്ലെന്നും ഇതു നീതികേടാണെന്നും ആരോപണമുയര്‍ന്നിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com