ADVERTISEMENT

ആലപ്പുഴ ∙ പഴയ പ്രവർത്തന രീതി തുടരാൻ സിപിഎം ആലോചിക്കുന്നില്ല. ഒരു മാറ്റമാണ് ആഗ്രഹിക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കേരള സംരക്ഷണ യാത്രയ്ക്കു മാന്നാറിൽ നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കാസർകോട്ടെ കൊലപാതകങ്ങളുടെ പേരിൽ സിപിഎം പ്രവർത്തകരുടെ വീടുകൾ ആക്രമിക്കപ്പെടുന്നുണ്ട്. തിരിച്ച് ഒന്നും ചെയ്യരുതെന്നു പ്രവർത്തകരോടു നിർദേശിച്ചിട്ടുണ്ട്. അത്തരം സംഭവങ്ങളിൽ നഷ്ടപരിഹാരം നൽകുന്നതു സർക്കാരല്ല. ആക്രമിച്ചവരിൽനിന്ന് ഈടാക്കാനേ പറ്റൂ. അതുകൊണ്ട് അത്തരം കാര്യങ്ങൾ ചെയ്യാൻ പോകുന്നവർ നഷ്ടപരിഹാരമായി എത്ര കൊടുക്കേണ്ടിവരുമെന്ന് ആലോചിക്കണം.

സിപിഎമ്മിനെ തകർക്കാനുള്ള അവസാന ശ്രമമാണ് കാസർകോട് സംഭവം. നടക്കാൻ പാടില്ലാത്തതാണു നടന്നത്. കുറ്റക്കാരെ നിയമത്തിനു മുന്നിൽ കൊണ്ടുവരും. മുൻപു സിപിഎമ്മുകാരും കൊല്ലപ്പെട്ടിട്ടുണ്ട്. അതൊന്നും ഇത്ര വലിയ വാർത്തയായില്ലല്ലോയെന്നും കോടിയേരി ചോദിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com