ADVERTISEMENT

പുല്‍വാമ ഭീകരാക്രമണത്തിനു പിന്നാലെ സൈനിക നീക്കത്തിന് നിര്‍ണായക തീരുമാനവുമായി കേന്ദ്ര ആഭ്യന്തരമന്ത്രാലയം. വ്യോമ മാര്‍ഗം സൈനികരെ എത്തിക്കാന്‍ തീരുമാനിച്ചത് സംബന്ധിച്ച് ഉത്തരവു പുറത്തിറങ്ങി. ഡല്‍ഹി-ശ്രീനഗര്‍, ശ്രീനഗര്‍-ഡല്‍ഹി, ജമ്മു-ശ്രീനഗര്‍, ശ്രീനഗര്‍-ജമ്മു എന്നിവിടങ്ങളിലേക്ക് വ്യോമമാര്‍ഗത്തിലൂടെ സൈനികരെ എത്തിക്കും. സെന്‍ട്രല്‍ ആംഡ് പാരാമിലിട്ടറി ഫോഴ്‌സിനെ (സിഎപിഎഫ്) ആകും ഇത്തരത്തില്‍ ലക്ഷ്യസ്ഥാനത്ത് എത്തിക്കുക. 

ഇവിടെ ജോലി ആവശ്യമായി പോകുമ്പോഴോ, അവധിക്ക് നാട്ടിലേക്കു പോയിവരുമ്പോഴോ ആണ് ഈ സംവിധാനം പ്രയോജനപ്പെടുത്താന്‍ സാധിക്കുക. കോണ്‍സ്റ്റബിള്‍, ഹെഡ് കോണ്‍സ്റ്റബിള്‍, എഎസ്‌ഐ അടക്കം ഏകദേശം 7,80,000 പേര്‍ക്ക് ഈ സംവിധാനം പ്രയോജനപ്പെടും.

നിലവിലെ എയര്‍ കൊറിയര്‍ സര്‍വീസിന്റെ നിര്‍ദേശങ്ങളില്‍ മാറ്റം വരുത്തുകയാണ് ചെയ്തത്. ജവാന്മാരുടെ വീട്ടിലേക്കും തിരിച്ചുമുള്ള യാത്രയ്ക്കിടെ അനാവശ്യമായി സമയം നഷ്ടപ്പെടുന്നത് ഇതിലൂടെ പരിഹരിക്കാന്‍ കഴിയും. പുല്‍വാമ ഭീകരാക്രമണത്തിനു പിന്നാലെ ജവാന്മാരെ വാഹനങ്ങളില്‍ കൊണ്ടുപോകുന്നതിനെതിരെ വിമര്‍ശനമുയര്‍ന്നിരുന്നു. വ്യോമമാര്‍ഗത്തില്‍ കൊണ്ടുപോകണമെന്നും ആവശ്യമുയര്‍ന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com