ADVERTISEMENT

മലപ്പുറം∙ ഗവ. കോളേജിലെ രണ്ട് വിദ്യാർഥികളെ രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു. രണ്ടാം വർഷ ബികോം വിദ്യാർഥി പന്തല്ലൂർ സ്വദേശി റിൻഷാദ്, ഒന്നാം വർഷ ഇസ്‌ലാമിക് സ്റ്റഡീസ് വിദ്യാർഥി മുഹമ്മദ് ഹാരിസ് എന്നിവരാണ് അറസ്റ്റിലായത്. കശ്മീരിന് സ്വാതന്ത്ര്യം അനുവദിക്കുക എന്ന പോസ്റ്റർ കോളേജിൽ പതിച്ചതിനാണ് നടപടി.

റാഡിക്കൽ സ്റ്റുഡന്റ് ഫോറം (ആർഎസ്എഫ്) എന്ന സംഘടനയുടെ പേരിലായിരുന്നു പോസ്റ്ററുകൾ. 124 (A) വകുപ്പ് രാജ്യദ്രോഹത്തിന്റെ പരിധിയിൽ വരുന്നത് എന്നാണ് പറഞ്ഞത്. രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും തകർക്കുന്ന രീതിയിൽ പോസ്റ്റർ പതിച്ചു എന്നാണ് കുറ്റം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com