ADVERTISEMENT

ബെംഗളൂരു∙ എയ്‌റോ ഇന്ത്യ പ്രദര്‍ശനം നടക്കുന്ന വേദിയിലെ കാര്‍ പാര്‍ക്കിങ് ഏരിയയിലുണ്ടായ തീപിടിത്തത്തില്‍ 300 കാറുകള്‍ അഗ്നിക്കിരയായി. ഭാരതീ നഗര്‍ ഗേറ്റിനു സമീപത്താണു തീപിടിത്തമുണ്ടായത്. ആളുകളെ സ്ഥലത്തുനിന്ന് ഒഴിപ്പിച്ചു. പത്തോളം ഫയര്‍ എഞ്ചിനുകള്‍ ഉപയോഗിച്ചാണ് തീനിയന്ത്രണ വിധേയമാക്കിയത്. വ്യോമസേനയും പൊലീസും സ്ഥലത്തുണ്ട്.

ഉച്ചയ്ക്ക് 12.17 ഓടെയാണ് തീപിടിത്തമുണ്ടായത്. ഒരു നിരയിലെ കാറുകൾ മാറ്റിയതോടെ ഇടയ്ക്ക് സ്ഥലം രൂപപ്പെട്ടതിനാൽ കൂടുതൽ വാഹനങ്ങൾ കത്തി നശിക്കാതെ രക്ഷപെടുത്തിയെന്ന് അഗ്നിശമനസേന അറിയിച്ചു. ആളപായമില്ല. കാറിലെത്തിയവര്‍ എയ്‌റോ പ്രദര്‍ശനം നടക്കുന്ന സ്ഥലത്തായിരുന്നു.

ബെംഗളൂരു യെലഹങ്ക വിമാനത്താവളത്തിനു സമീപമാണ് തീപിടിത്തമുണ്ടായത്. എയ്റോ ഷോ നടക്കുന്നതിനാൽ നൂറോളം വിമാനങ്ങളാണ് ഇവിടെ എത്തിച്ചിട്ടുള്ളത്. സ്ഥലത്ത് കറുത്ത നിറത്തിൽ വളരെ കനത്ത പുകയാണ് വ്യാപിക്കുന്നത്. ഉണങ്ങിയ പുല്ലിലേക്ക് ആരെങ്കിലും കത്തിച്ച സിഗരറ്റ് വലിച്ചെറിഞ്ഞതാകാം തീപടരാൻ കാരണമെന്ന് അധികൃതർ പറഞ്ഞു. ശക്തമായ കാറ്റു വീശുന്നതിനാൽ ഒന്നിൽനിന്ന് മറ്റൊന്നിലേക്ക് വളരെ വേഗത്തിലാണ് തീപടരുന്നത്. ഇരുചക്ര വാഹനങ്ങളും കാറുകളുമായി നൂറുകണക്കിന് വാഹനങ്ങളാണ് ഇവിടെയുള്ളത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com