ADVERTISEMENT

ജയ്പുര്‍∙ മിസോറം ഗവര്‍ണര്‍ കുമ്മനം രാജശേഖരനെ രാജസ്ഥാന്‍ ജെജെടി സര്‍വകലാശാല ഡി ലിറ്റ് നല്‍കി ആദരിച്ചു. ജഗദീശ് പ്രസാദ് ടൈബര്‍വാല സര്‍വകലാശാല രാജസ്ഥാൻ ആസ്ഥാനത്തു നടന്ന ചടങ്ങില്‍ വൈസ് ചാന്‍സലര്‍ ബാലകൃഷ്ണ ടൈബര്‍വാല, ചാന്‍സലര്‍ വിനോദ് ടൈബര്‍വാല എന്നിവരാണു ഡി ലിറ്റ് സമ്മാനിച്ചത്. സാമൂഹ്യ സേവനരംഗത്തു ചെയ്ത സംഭാവനകൾ മുന്‍നിര്‍ത്തിയാണ് ആദരം.

മികച്ച അക്കാദമിക് പാരമ്പര്യമുള്ള സര്‍വകലാശാലയില്‍നിന്നു ലഭിച്ച ബിരുദം വലിയ അംഗീകാരമാണെന്ന് ഡി ലിറ്റ് സ്വീകരിച്ചു ഗവർണർ പറഞ്ഞു. രാജ്യത്തിന്റെ സാമ്പത്തിക പുരോഗതിക്കു രൂപം നൽകിയ വ്യവസായ പ്രമുഖരായ ബജാജ്, മിത്തല്‍, ഗോയങ്ക, ഡാൽമിയ എന്നിവരുടെ ജന്മസ്ഥലവും രാജ്യ സുരക്ഷയ്ക്ക് 64,000 സൈനികരെ സംഭാവന ചെയ്ത ജുന്‍ജുവിന്റെയും മണ്ണില്‍ എത്താനായതില്‍ അഭിമാനിക്കുന്നതായും കുമ്മനം പറഞ്ഞു.

സര്‍വകലാശാലയിലെ ബിരുദ വിദ്യാര്‍ഥികളുമായി ഗവർണർ സംവദിച്ചു. വിദ്യാഭ്യാസം ജ്ഞാനോദയം ആണെന്നും സമൂഹത്തില്‍ ക്രിയാത്മക മാറ്റം കൊണ്ടുവരാന്‍ അറിവെന്ന ശക്തി വിദ്യാര്‍ഥികള്‍ ഉപയോഗിക്കണമെന്നും കുമ്മനം ആവശ്യപ്പെട്ടു. കോമൺവെൽത്ത് ഗെയിംസിൽ സ്വർണം നേടിയ കൃഷ്ണ പൂനിയ, മുംബൈയിലെ സൗർ ദാസ് എന്നിവർക്കും ഡി ലിറ്റ് സമ്മാനിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com