ADVERTISEMENT

ന്യൂഡൽഹി∙ വ്യോമസേന വിങ് കമാൻഡർ അഭിനന്ദൻ വർധമാനെക്കുറിച്ചുള്ള 11 വിഡിയോ ലിങ്കുകൾ നീക്കം ചെയ്യാൻ വിഡിയോ പ്ലാറ്റ്ഫോമായ യൂട്യൂബിനു കേന്ദ്ര നിർദേശം. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദേശമനുസരിച്ചു വിവരസാങ്കേതിക മന്ത്രാലയം ആണു യൂട്യൂബിനു നിർദേശം നൽകിയത്. അതേസമയം, അഭിനന്ദനെക്കുറിച്ചുള്ള ഏതൊക്കെ വിഡിയോകളാണു നീക്കം ചെയ്യാൻ ആവശ്യപ്പെട്ടതെന്നു പുറത്തുവിട്ടിട്ടില്ല.

പാക്കിസ്ഥാനിലെ ഖൈബർ പഖ്തുൻഖ്വ പ്രവിശ്യയിലെ ജയ്ഷെ മുഹമ്മദിന്റെ ഭീകര കേന്ദ്രം ആക്രമിച്ച ഇന്ത്യൻ വ്യോമസേനയുടെ നടപടിയിൽ പ്രതിഷേധിച്ച് പാക്ക് വ്യോമസേന ബുധനാഴ്ച നിയന്ത്രണരേഖ ലംഘിച്ച് ഇന്ത്യൻ വ്യോമ മേഖലയിൽ പ്രവേശിച്ചിരുന്നു. ഈ വിമാനങ്ങളെ തുരത്തിയോടിച്ച മിഗ് 21ന്റെ പൈലറ്റായിരുന്നു അഭിനന്ദൻ വർധമാൻ. ഇദ്ദേഹത്തെ പിടികൂടുന്നതും മർദിക്കുന്നതും മറ്റുമായി നിരവധി വിഡിയോകൾ പ്രചരിച്ചിരുന്നു.

English Summary: IT ministry directs YouTube to remove 11 video links of Wing Commander

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com