ADVERTISEMENT

കണ്ണൂർ ∙ രാജ്യാന്തര വിമാനത്താവളം വഴി യാത്രചെയ്യുന്നവരുടെ ഹാൻഡ് ബാഗുകൾക്കു ടാഗ് ഒഴിവാക്കാൻ അനുമതി. പരിശോധനകൾക്കു ശേഷം ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റിയാണ് (ബിസിഎസ്) ഇളവ് അനുവദിച്ചത്. ആഭ്യന്തര, രാജ്യാന്തര ഭേദമന്യേ എല്ലാ യാത്രക്കാർക്കും ഇളവുണ്ട്.  ഇതോടെ ബാഗുകളിൽ ടാഗ് ഇടാനോ അതു സീൽ ചെയ്യാനോ കാത്തുനിൽക്കാതെ യാത്രക്കാർക്കു നേരിട്ടു സുരക്ഷാ പരിശോധനയ്ക്കു പോകാനാകും.

കണ്ണൂർ വിമാനത്താവള ടെർമിനലിലും പരിസരത്തും ഒട്ടേറെ ഹൈ ഡെഫനിഷൻ ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്. യാത്രക്കാരും അവർ കൈകാര്യം ചെയ്യുന്ന ബാഗേജുകളുമെല്ലാം ഈ ക്യാമറകളുടെ നിരീക്ഷണത്തിലാണ്. വിമാനത്താവളം ഉദ്ഘാടനം ചെയ്ത ദിവസം മുതൽ ക്യാമറകൾ സജ്ജമാണെങ്കിലും സുരക്ഷാപ്രശ്നങ്ങളുണ്ടാവില്ലെന്നു പരീക്ഷിച്ച് ഉറപ്പാക്കിയ ശേഷമാണു ടാഗ് ഒഴിവാക്കാൻ ബിസിഎസ് അനുമതി നൽകിയത്.

രാജ്യത്തിന് അകത്തും പുറത്തുമുള്ള ഒട്ടേറെ വിമാനത്താവളങ്ങൾ നിലവിൽ ടാഗ് ഫ്രീ ആണ്. പേപ്പർടാഗ് ഒഴിവാക്കുന്നതു പരിസ്ഥിതിക്കും ഗുണകരമാണ്. സ്റ്റേഷനറി ചെലവ് ഇനത്തിലുണ്ടാവുന്ന കുറവ് എയർലൈനുകൾക്കും നേട്ടമാവും. ഇന്റഗ്രേറ്റഡ് ടെർമിനൽ, സ്വിങ് സംവിധാനം, ഇൻലൈൻ എക്സ് റേ, സെൽഫ് ബാഗേജ് ഡ്രോപ് സിസ്റ്റം തുടങ്ങി ഒട്ടേറെ ആധുനിക സൗകര്യങ്ങളും കണ്ണൂരിന്റെ പ്രത്യേകതയാണ്.

English Summary: Hand baggage tag-free in Kannur Airport

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com