പ്രശ്ന പരിഹാരത്തിന് ചൈനീസ് ദൂതനെന്ന് പാക്കിസ്ഥാൻ; മിണ്ടാതെ ചൈന

shah-mahmood-qureshi
ഷാ മഹ്മൂദ് ഖുറേഷി (ഫയൽ ചിത്രം)
SHARE

ബെയ്ജിങ്∙ പുൽവാമ ഭീകരാക്രമണത്തെത്തുടർന്ന് ഇന്ത്യ – പാക്ക് ബന്ധത്തിലുണ്ടായ പ്രശ്നങ്ങൾ പരിഹരിക്കാൻ പ്രത്യേക ദൂതനെ ചൈന അയയ്ക്കുമെന്ന പാക്ക് വിദേശകാര്യ മന്ത്രി ഷാ മഹ്മൂദ് ഖുറേഷിയുടെ അവകാശവാദത്തിൽ പ്രതികരിക്കാതെ ചൈന. ഇരു രാജ്യങ്ങൾ തമ്മിലുള്ള പ്രശ്നങ്ങൾ സൗഹാർദപരമായി പരിഹരിക്കാൻ ഇരുവർക്കുമാകുമെന്ന നിലപാടാണ് ചൈന സ്വീകരിച്ചത്.

മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ ചൈന പ്രത്യേക ദൂതനെ അയയ്ക്കുമെന്നു ഖുറേഷിയെ ഉദ്ധരിച്ച് മാർച്ച് 2നാണു പാക്ക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. എന്നാൽ ഖുറേഷിയുടെ പരാമർശത്തെക്കുറിച്ചു ചോദിച്ചപ്പോൾ – ദക്ഷിണേഷ്യയിലെ പ്രധാനപ്പെട്ട രാജ്യങ്ങളാണ് ഇന്ത്യയും പാക്കിസ്ഥാനും, പ്രശ്നങ്ങൾ സൗഹാർദ്ദപരമായ ചർച്ചകളിലൂടെ പരിഹരിക്കാൻ അവർക്കാകുമെന്നാണ് ചൈനീസ് വിദേശകാര്യ വക്താവ് ലു കാങ് വ്യക്തമാക്കി.

‘പ്രശ്നങ്ങൾ ലഘൂകരിക്കാൻ ഇരുരാജ്യങ്ങളുമായി ചൈന അടുത്ത ബന്ധം പുലർത്തിയിരുന്നു. മേഖലയുടെ സ്ഥിരതയും സമാധാനവും ഉറപ്പാക്കാൻ ചൈന കഴിയുന്നതും പരിശ്രമിക്കും’ പ്രത്യേക ദൂതനെ വിടുന്ന കാര്യം പരാമർശിക്കാതെ ലു പറഞ്ഞു. കശ്മീർ വിഷയത്തിൽ മറ്റൊരു രാജ്യത്തിന്റെ ഇടപെടൽ ആവശ്യമില്ലെന്ന നിലപാടാണ് ഇന്ത്യയുടേത്.

English Summary: China keeps mum on Qureshi's claim on Beijing's plan for special envoy to India, Pak

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA