ADVERTISEMENT

ന്യൂഡല്‍ഹി∙ റഷ്യയില്‍നിന്ന് ആണവാക്രമണ ശേഷിയുള്ള അന്തര്‍വാഹിനി പാട്ടത്തിനെടുക്കാന്‍ ഇന്ത്യ. 300 കോടി ഡോളറിനാണ് പത്തുവര്‍ഷത്തേക്ക് അന്തര്‍വാഹിനി പാട്ടത്തിനെടുക്കുന്നത്. മാസങ്ങള്‍ നീണ്ട ചര്‍ച്ചയ്‌ക്കൊടുവിലാണ് ഇരുരാജ്യങ്ങളും കരാറില്‍ ഒപ്പിട്ടത്. അക്കുല വിഭാഗത്തില്‍പെട്ട അന്തര്‍വാഹിനി 2025-ഓടെ ഇന്ത്യന്‍ നാവികസേനയ്ക്കു റഷ്യ കെമാറും. ചക്ര-3 എന്ന പേരിലാവും പിന്നീട് അറിയപ്പെടുക.

ഇന്ത്യന്‍ നാവികസേന പാട്ടത്തിനെടുക്കുന്ന മൂന്നാമത്തെ റഷ്യന്‍ അന്തര്‍വാഹിനിയാണിത്. ഇന്ത്യന്‍ മഹാസമുദ്ര മേഖലയില്‍ ചൈന സൈനികശക്തി വര്‍ധിപ്പിക്കുന്ന സാഹചര്യത്തിലാണ് ഇന്ത്യയുടെ നീക്കം. 1988-ല്‍ മൂന്നു വര്‍ഷത്തേക്കാണ് ആദ്യമായി റഷ്യയില്‍നിന്ന് അന്തര്‍വാഹിനി പാട്ടത്തിനെടുത്തത്. തുടര്‍ന്ന് 2012-ല്‍ പത്തുവര്‍ഷത്തേക്ക് മറ്റൊരു അന്തര്‍വാഹിനിയും എടുത്തു. 2022-ല്‍ ഇതിന്റെ കാലാവധി നീട്ടാനും ഇന്ത്യ പദ്ധതിയിടുന്നുണ്ട്.

ഉത്തര്‍പ്രദേശിലെ അമേഠിയില്‍ റഷ്യയുമായി ചേര്‍ന്ന് എകെ-203 റൈഫിളുകള്‍ നിര്‍മിക്കാനുള്ള ഫാക്ടറി പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തതിനു പിന്നാലെയാണ് അന്തര്‍വാഹിനി കരാര്‍ ധാരണയായത്. ഒക്‌ടോബറില്‍ റഷ്യയുമായി എസ്-4 വ്യോമപ്രതിരോധ മിസൈല്‍ സംവിധാനം വാങ്ങാനുള്ള കരാറിലും ഇന്ത്യ ഒപ്പുവച്ചിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com