ADVERTISEMENT

മംഗളൂരു∙ കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ ഇന്ത്യ മൂന്നു വട്ടം അതിർത്തി കടന്ന് ആക്രമണങ്ങൾ നടത്തിയതായി ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്. ഉറി ഭീകരാക്രമണത്തിനു പിന്നാലെ സർജിക്കൽ സ്ട്രൈക്ക്, പുൽവാമ ആക്രമണത്തിനു ശേഷം ബാലാക്കോട്ടിലെ വ്യോമാക്രമണം എന്നിവയ്ക്കു പുറമേ മൂന്നാമതൊരു ആക്രമണം കൂടിയുണ്ടായിരുന്നെന്ന് രാജ്നാഥ് സിങ് പറഞ്ഞു. പക്ഷേ ഇതിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവിടാൻ അദ്ദേഹം തയാറായില്ല.

കഴിഞ്ഞ അഞ്ച് വര്‍ഷത്തിൽ‌ മൂന്ന് തവണ നമ്മൾ അതിർത്തി കടന്നു വിജയകരമായി ആക്രമണങ്ങൾ നടത്തി. ഇതിൽ രണ്ടെണ്ണത്തിന്റെ വിവരങ്ങൾ നൽകാം. പക്ഷേ മൂന്നാമത്തേതു പറയാൻ സാധിക്കില്ല. ഉറിയിൽ പാക്കിസ്ഥാനിൽനിന്നുള്ള ഭീകരര്‍ നടത്തിയ ആക്രമണത്തിൽ നമ്മുടെ സൈനികർ വീരമൃത്യു വരിച്ചപ്പോൾ സൈന്യം പ്രതികരിച്ചു. പുൽവാമ ഭീകരാക്രമണത്തിനു ശേഷമായിരുന്നു അടുത്തത്. മൂന്നാമത്തേതിനെക്കുറിച്ച് എനിക്കു വെളിപ്പെടുത്താൻ സാധിക്കില്ല– മംഗളൂരുവിൽ നടന്ന റാലിയിൽ രാജ്നാഥ് സിങ് പറഞ്ഞു.

ഫെബ്രുവരി 26നാണ് പാക്കിസ്ഥാനിലെ ബാലാക്കോട്ടിലെ ജയ്ഷ് ഭീകരതാവളത്തിൽ ഇന്ത്യ വ്യോമാക്രമണം നടത്തിയത്. 1971ന് ശേഷം ഇന്ത്യൻ വ്യോമസേന ആദ്യമായിട്ടായിരുന്നു പാക്ക് അതിർത്തി കടക്കുന്നത്. കശ്മീരിലെ പുൽവാമയിൽ ഭീകരാക്രമണത്തിൽ‌ 40 സിആർപിഎഫ് ജവാൻമാർ വീരമൃത്യു വരിച്ചതിനു പിന്നാലെയാണ് പാക്കിസ്ഥാനിലെ ഭീകര കേന്ദ്രങ്ങളെ ഇന്ത്യ ലക്ഷ്യമിട്ടത്.

2016ൽ നടന്ന ഉറി ഭീകരാക്രമണത്തിൽ 19 സൈനികരാണു വീരമൃത്യു വരിച്ചത്. ഇതിനു മറുപടിയായിട്ടായിരുന്നു പാക്ക് അധിനിവേശ കശ്മീരിലെ ഭീകരതാവളങ്ങൾ‌ ഇന്ത്യ സർജിക്കൽ സ്ട്രൈക്ക് നടത്തി തകർത്തത്. ഈ രണ്ട് ആക്രമണങ്ങൾക്കും മുൻപ് മ്യാൻമർ അതിർത്തി കടന്നും ഇന്ത്യ ഭീകരകേന്ദ്രങ്ങൾ തകർത്തിരുന്നു. 2015ൽ മ്യാൻമറിൽ‌ നാഷനൽ സോഷ്യലിസ്റ്റ് കൗൺസിൽ ഓഫ് നാഗാലാന്റ് ഭീകരരുടെ ക്യാംപുകളായിരുന്നു അന്ന് ഇന്ത്യ തകർത്തത്.

English Summary: 3 strikes in 5 years said Rajnath Singh at Mangaluru

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com