മലപ്പുറത്ത് കുഞ്ഞാലിക്കുട്ടി, പൊന്നാനിയില്‍ ഇ.ടി.; ലീഗ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു

ET-muhammed-basheer-kunhalikutty
ഇ.ടി. മുഹമ്മദ് ബഷീർ, പി.കെ. കുഞ്ഞാലിക്കുട്ടി
SHARE

കോഴിക്കോട്∙ ലോക്സഭ തിരഞ്ഞെടുപ്പിനുള്ള മുസ്‌ലിം ലീഗ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. മലപ്പുറത്ത് പി.കെ.കുഞ്ഞാലിക്കുട്ടിയും പൊന്നാനിയില്‍ ഇ.ടി.മുഹമ്മദ് ബഷീറും മത്സരിക്കും. ഇരുവരും സിറ്റിങ് എംപിമാരാണ്. ഇതിനു പുറമെ തമിഴ്നാട്ടിലെ രാമനാഥപുരം മണ്ഡലത്തിൽ നവാസ് ഗനി മത്സരിക്കും. സംസ്‌ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളാണ് സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചത്.

ലോക്സഭയിലേക്ക് 3 സീറ്റ് വേണമെന്ന് ലീഗ് ആവശ്യപ്പട്ടിരുന്നെങ്കിലും കോൺഗ്രസ് അംഗീകരിച്ചില്ല. മലപ്പുറത്തിനും പൊന്നാനിക്കും പുറമേ കാസർകോട്, പാലക്കാട് സീറ്റുകളിൽ ഒരെണ്ണമാണു ലീഗ് ചോദിച്ചിരുന്നത്. എന്നാൽ ഒഴിവു വരുന്ന മുറയ്ക്ക് രണ്ടാമത്തെ രാജ്യസഭ സീറ്റ് ലീഗിന് അനുവദിക്കാമെന്ന് കോൺഗ്രസ് സമ്മതിച്ചതായി തങ്ങൾ പറഞ്ഞു.

മുസ്‌ലിം ലീഗ് സ്ഥാനാർഥികൾ:

∙ മലപ്പുറം - പി.കെ.കുഞ്ഞാലിക്കുട്ടി

∙ പൊന്നാനി - ഇ.ടി.മുഹമ്മദ് ബഷീർ

∙ രാമനാഥപുരം - നവാസ് ഗനി

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA