ADVERTISEMENT

മുംബൈ ∙ ഛത്രപതി ശിവജി മഹാരാജ് ടെര്‍മിനല്‍ (സിഎസ്‍‌എംടി) റെയില്‍വേ സ്റ്റേഷനു സമീപമുള്ള നടപ്പാലം തകര്‍ന്നു മരിച്ചവരുടെ എണ്ണം അഞ്ചായി. തകര്‍ന്ന പാലത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയും മറ്റും 36 പേർക്കു പരുക്കേറ്റു. വ്യാഴാഴ്ച വൈകിട്ട് ഏഴരയോടെ തിരക്കേറിയ സമയത്തായിരുന്നു സംഭവം.

ദേശീയ ദുരന്തനിവാരണ സേനയടക്കം സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തുന്നു. മരണസംഖ്യ ഉയരാനിടയുണ്ടെന്ന് ഉന്നത ഉദ്യോഗസ്ഥര്‍ അറിയിച്ചു. റെയില്‍വേ സ്റ്റേഷനെ ബിടി ലൈനുമായും ടൈംസ് ഒാഫ് ഇന്ത്യ കെട്ടിടവുമായും ബന്ധിപ്പിക്കുന്ന നടപ്പാലമാണു തകർന്നത്. ഛത്രപതി ശിവജി ടെര്‍മിനല്‍ യുനസ്കോയുടെ പൈതൃക പട്ടികയിലുള്ള കേന്ദ്രമാണ്.

അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. പരുക്കേറ്റവർ എത്രയും പെട്ടെന്നു സാധാരണ നിലയിലേക്കു മടങ്ങിവരട്ടെ എന്നാഗ്രഹിക്കുന്നു. സാധ്യമായ എല്ലാ സഹായങ്ങളും മഹാരാഷ്ട്ര സർക്കാർ ചെയ്യുമെന്നും മോദി പറഞ്ഞു. റെയിൽവേ അധികൃതരോടു സംസാരിച്ചതായും രക്ഷാപ്രവർത്തനം വേഗത്തിലാക്കാൻ നിർദേശിച്ചതായും മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com