sections

MANORAMONLINE

MORE

മോദി രാജ്യത്തെ കേള്‍ക്കുന്നില്ല, ജനങ്ങളോട് ആലോചിക്കുന്നില്ല: ആഞ്ഞടിച്ച് രാഹുൽ‌

rahul-gandhi-kozhikode
കോഴിക്കോട് ജനമഹാറാലിയില്‍ രാഹുൽ ഗാന്ധി പ്രസംഗിക്കുന്നു. ചിത്രം: റസൽ ഷാഹുൽ
SHARE

കോഴിക്കോട് ∙ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ കേള്‍ക്കുന്നില്ലെന്നു കോൺഗ്രസ് അധ്യക്ഷൻ രാഹുല്‍ ഗാന്ധി. സ്വന്തം മന്‍ കി ബാത്ത് പറയുകയല്ല പ്രധാനമന്ത്രിയുടെ ജോലി. കഴിഞ്ഞ അഞ്ചു വര്‍ഷം കേട്ടത് ഒരാളുടെ ശബ്ദമാണ്. മന്ത്രിമാരോടോ സ്ഥാപനങ്ങളോടോ ജനങ്ങളോടോ ഒന്നും ആലോചിക്കുന്നില്ല. ജനങ്ങള്‍ക്കൊപ്പം നില്‍ക്കേണ്ട സ്ഥാപനങ്ങളെ മോദി പിടിച്ചടക്കി– കോഴിക്കോട്ട് ജനമഹാറാലിയില്‍ രാഹുൽ പറഞ്ഞു. 

ഇന്ത്യ എന്തു ചെയ്യണമെന്നു ബിജെപി പറയുന്നു. അധികാരത്തിലെത്തിയാല്‍ എല്ലാവര്‍ക്കും കോൺ‌ഗ്രസ് മിനിമം വരുമാനം ഉറപ്പാക്കും. വനിതാസംവരണ ബിൽ പാസാക്കും. സർക്കാർ ജോലിയിലും വനിതകൾക്ക് 33 ശതമാനം സംവരണം ഏർപ്പെടുത്തും. അടിസ്ഥാനവരുമാന രേഖയുണ്ടാക്കലാണ് ആദ്യപടി. അതിനു കീഴില്‍വരുന്നവര്‍ക്കെല്ലാം മിനിമം വരുമാനം ബങ്ക് അക്കൗണ്ട് വഴി നല്‍കും. പാവപ്പെട്ട കുട്ടികള്‍ക്ക് ഉന്നത വിദ്യാഭ്യാസം ഉറപ്പാക്കും.

രാജ്യത്തെ ഒാരോ സ്ഥാപനങ്ങളും മോദി തകര്‍ത്തു. ജനങ്ങളാണു യജമാനന്‍മാര്‍. അവര്‍ക്കായി പ്രവര്‍ത്തിക്കുകയാണു കോണ്‍​ഗ്രസ് ചെയ്യുന്നത്​​. ഇന്ത്യയില്‍ കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികളും ആര്‍എസ്എസും ബിജെപിയും തമ്മിലുള്ള സഖ്യവുമായിട്ടുള്ള പോരാട്ടമാണു ലോക്സഭാ തിരഞ്ഞെടുപ്പില്‍ നടക്കുന്നത്​. ജനങ്ങള്‍ പറയുന്നതു കേള്‍ക്കുക എന്നതാണു കോണ്‍ഗ്രസിന്റെ പ്രധാന കര്‍ത്തവ്യം. രാജ്യത്തിനുമേല്‍ ഒന്നും അടിച്ചേല്‍പ്പിക്കാന്‍ കോണ്‍ഗ്രസ് ആഗ്രഹിക്കുന്നില്ല– രാഹുൽ പറഞ്ഞു. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA