ADVERTISEMENT

മലപ്പുറം∙ മുസ്‌ലിം ലീഗുമായി ചർച്ച നടത്തിയത് യുഡിഎഫിന്റെ അറിവോടെയാണെന്ന പി.വി. അന്‍വർ എംഎൽഎയുടെ ആരോപണം തള്ളി എസ്ഡിപിഐ. ലീഗുമായി നടത്തിയ ചര്‍ച്ചയില്‍ യുഡിഎഫ് നേതാക്കള്‍ പങ്കെടുത്തില്ല. ബെന്നി ബഹനാന്‍ പങ്കെടുത്തെന്ന അന്‍വറിന്‍റെ ആരോപണം തെറ്റാണ്. തെളിയിക്കാന്‍ വെല്ലുവിളിക്കുന്നു. ബിജെപി ഒഴികെയുള്ള എല്ലാ കക്ഷികളുമായും എസ്ഡിപിഐ ചര്‍ച്ച നടത്തുമെന്നും എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് അബ്ദുൽ മജീദ് ഫൈസി പറഞ്ഞു.

യുഡിഎഫ് നേതൃത്വത്തിന്റെ അറിവോടെയാണു ലീഗ് നേതാക്കൾ എസ്ഡിപിഐ നേതൃത്വവുമായി ചർച്ച നടത്തിയതെന്ന് പി.വി. അൻവർ ആരോപിച്ചിരുന്നു. യുഡിഎഫ് കൺവീനർ ബെന്നി ബഹനാനും ചർച്ചക്കെത്തിയിരുന്നുവെന്നും ആർഎസ്എസുമായും ലീഗ് ചർച്ച നടത്തിയിട്ടുണ്ട്, ലീഗിന്റെ വർഗീയ മുഖമാണു ചർച്ചയിലൂടെ പുറത്തുവന്നതെന്നും അദ്ദേഹം മലപ്പുറം കോട്ടക്കലിൽ പറഞ്ഞു. ഇതിനു മറുപടിയാണ് എസ്‍ഡിപിഐ നൽകിയത്.

English Summary: SDPI - Muslim League meeting, PV Anvar Allegations on UDF

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com