ADVERTISEMENT

റായ്പുർ∙ ബിജെപിയിൽ ചേർന്ന കോൺഗ്രസ് മുൻ വക്താവ് ടോം വടക്കൻ വലിയ നേതാവല്ലെന്ന് പാർട്ടി അധ്യക്ഷൻ രാഹുൽ ഗാന്ധി. ഛത്തീസ്ഗഢിൽ തിരഞ്ഞെടുപ്പു പ്രചാരണ റാലിക്കിടെ സംസാരിക്കുകയായിരുന്നു രാഹുൽ. ‘വടക്കനോ? അദ്ദേഹം വലിയൊരു നേതാവല്ല’ – രാഹുലിനെ ഉദ്ധരിച്ച് വാർത്താ ഏജൻസി എഎൻഐ ട്വീറ്റ് ചെയ്തു. കൂടുതൽ പ്രതികരിക്കാൻ രാഹുൽ തയാറായില്ല. വടക്കന്റെ ബിജെപി പ്രവേശനെത്തെക്കുറിച്ചു ചോദിച്ചപ്പോൾ അദ്ദേഹത്തിന് എല്ലാ ആശംസകളും നേരുന്നു എന്നാണു കോണ്‍ഗ്രസ് വക്താവ് രൺദീപ് സിങ് സുർജേവാല പ്രതികരിച്ചത്.

അതേസമയം, വടക്കൻ വലിയ നേതാവല്ലെങ്കിൽ പിന്നെ ആരാണ് കോൺഗ്രസിലെ വലിയ നേതാവെന്ന് ബിജെപി എംപി രാകേഷ് സിൻഹ തിരിച്ചു ചോദിച്ചു.

കോണ്‍ഗ്രസിനെ ഞെട്ടിച്ചായിരുന്നു എഐസിസി മുന്‍വക്താവും മലയാളിയുമായ ടോം വടക്കന്‍ ബിജെപിയില്‍ ചേര്‍ന്നെന്ന വാര്‍ത്ത പുറത്തുവന്നത്. പുല്‍വാമ ആക്രമണത്തില്‍ കോണ്‍ഗ്രസിന്റെ നിലപാടില്‍ പ്രതിഷേധിച്ചാണ് പാര്‍ട്ടി വിട്ടതെന്ന് ടോം വടക്കന്‍ വിശദീകരിക്കുന്നു. ഡല്‍ഹിയില്‍ ബിജെപി ആസ്ഥാനത്ത് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ടോം വടക്കന്‍ തീരുമാനം പ്രഖ്യാപിച്ചത്.

English Summary: Congress President Rahul Gandhi on Tom Vadakkan joining BJP

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com