ADVERTISEMENT

ന്യൂഡൽഹി∙ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടിക നാളെ പ്രഖ്യാപിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സിറ്റിങ് എംപിമാരെല്ലാം മല്‍സരിക്കണോ എന്നു തീരുമാനിക്കേണ്ടത് ഹൈക്കമാന്‍ഡാണ്. ആര്‍എംപിയുമായി ഒൗദ്യോഗിക ചര്‍ച്ചയൊന്നും നടത്തിയിട്ടില്ല. കേരള കോൺഗ്രസ് (എം)ലെ സ്ഥാനാർഥി നിർണയത്തെത്തുടർന്ന് കെ.എം. മാണിയോടു ഇടഞ്ഞുനിൽക്കുന്ന പി.ജെ. ജോസഫിനെ മല്‍സരിപ്പിക്കുമെന്നു കോണ്‍ഗ്രസ് പറഞ്ഞിട്ടില്ലെന്നും കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനൊപ്പം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.

കേരളത്തിലെ സ്ഥാനാർഥി പട്ടിക തയാറാക്കാൻ കോൺഗ്രസ് സ്ക്രീനിങ് കമ്മിറ്റി ഇന്ന് ഡൽഹിയിൽ ചേരും. ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും എ.കെ ആന്റണിയുമായി ചർച്ച നടത്തുകയാണ്. മിക്ക സീറ്റുകളിലും സ്ഥാനാർഥി സംബന്ധിച്ച് അന്തിമ ധാരണയായിട്ടില്ല. മുതിർന്ന നേതാക്കൾ മൽസരിക്കുന്നതു സംബന്ധിച്ചു നാളെ രാഹുൽ ഗാന്ധിയുടെ സാന്നിധ്യത്തിൽ ചേരുന്ന കേന്ദ്ര തിരഞ്ഞെടുപ്പു സമിതിയാവും അന്തിമ തീരുമാനമെടുക്കുക.

കോൺഗ്രസിന്റെ സീറ്റുകൾ മറ്റാർക്കും വിട്ടുകൊടുക്കില്ലെന്നു മുല്ലപ്പള്ളി പറഞ്ഞു. അതേസമയം എറണാകുളത്തെ സിറ്റിങ് എം.പി കെ.വി, തോമസിനെ ഡൽഹിക്കു വിളിപ്പിച്ചു ചര്‍ച്ച നടത്തി.

കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്കെതിരെ പീഡനക്കേസ് എടുത്തതിനെതിരെയും രമേശ് ചെന്നിത്തല രംഗത്തെത്തി. തിരഞ്ഞെടുപ്പ് കാലത്ത് കേസ് കുത്തിപ്പൊക്കിയതു രാഷ്ട്രീയപ്രേരിതമാണ്. ഇതിനു പിന്നില്‍ മുഖ്യമന്ത്രിയുടെ രാഷ്ട്രീയ ഗൂഢാലോചനയാണെന്നും കേസിനെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

English Summary: Ramesh Chennithala and Mullappally Ramachandran on Congress Candidates list

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com