ADVERTISEMENT

കൊച്ചി∙ വളരെ മികച്ച റാലിയാണ് ഇന്ന് ഇന്ത്യൻ വിപണിയുടെ തുടക്കം മുതൽ കാണുന്നത്. ബോംബെ സൂചികയും എൻഎസ്ഇ സൂചികയും ഈ വർഷത്തെ ഏറ്റവും ഉയർന്ന ലെവലിലാണ്. ഇന്നലെ 11343.25ൽ ക്ലോസ് ചെയ്ത നിഫ്റ്റി ഇന്നു രാവിലെ 11376.85ലാണ് വ്യാപാരം ആരംഭിച്ചത്. ഇത് ഒരുവേള 11428.05വരെ ഉയർച്ച രേഖപ്പെടുത്തിയിരുന്നു. ഇന്നലെ 37754ൽ ക്ലോസ് ചെയ്ത സെൻസെക്സാകട്ടെ ഇന്നു രാവിലെ 37760.23ലാണ് വ്യാപാരം ആരംഭിച്ചത്. തുടർന്ന് 38024.95 വരെ സെൻസെക്സ് സൂചിക ഉയർച്ച രേഖപ്പെടുത്തിയിരുന്നു. നിഫ്റ്റിക്ക് ഇന്ന് 11455 ആയിരിക്കും അടുത്ത റെസിസ്റ്റൻസ് ലെവലെന്ന് ചോയ്സ് ബ്രോക്കിങ് വൈസ് പ്രസിഡന്റ് ബിനു ജോസഫ് വിലയിരുത്തുന്നു.

വിപണിയിൽ നിന്നുള്ള പ്രധാന വിവരങ്ങൾ:

∙ മുൻനിര സെക്ടറുകളായ ഓട്ടോ, ഐടി, ഓയിൽ ആൻഡ് ഗ്യാസ്, ഫാർമ, ഇൻഫ്രാ സ്ട്രക്ചർ, തുടങ്ങിയവയാണ് മികച്ച പ്രകടനം നടത്തുന്നത്.
∙ ഹിന്ദുസ്ഥാൻ ലിവറിന്റെ ഇടിവു മൂലം എഫ്എംസിജി സെക്ടറിലും അതോടൊപ്പം മെറ്റൽ ഓഹരിയിലും ഇന്ന് നേരിയ ഇടിവ് പ്രവണതയാണ് കാണുന്നത്.
∙ യുഎസ് – ചൈന വ്യാപാര ചർച്ചകൾ ഇതുവരെയും തീരുമാനം ഒന്നും ആയിട്ടില്ല. ഇരു രാജ്യങ്ങളുടെയും പ്രസിഡന്റുമാർ തമ്മിൽ ഈ മാസം നടക്കുമെന്ന് കരുതിയിരുന്ന യോഗം ഏപ്രിൽ മാസത്തിലേയ്ക്ക് മാറ്റിവച്ചിരിക്കുകയാണ്. അതുകൊണ്ട് ചർച്ചകൾ ഇനിയും നീളുമെന്ന് തന്നെയാണ് വ്യക്തമാകുന്നത്.

∙ യൂറോപ്പിൽ ബ്രെക്സിറ്റിനെ സംബന്ധിച്ചുള്ള അനിശ്ചിതാവസ്ഥ ഇപ്പോഴും തുടരുന്നുണ്ട്. അതുകൊണ്ടെല്ലാം തന്നെ ഇന്ത്യയിലേയ്ക്ക് കൂടുതൽ വിദേശ നിക്ഷേപം എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
∙ ബാങ്ക് നിഫ്റ്റി അതിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലയിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഈ വർഷം ഏറ്റവും നല്ല മുന്നേറ്റമുണ്ടാക്കിയതും ബാങ്ക് ഓഹരികളാണ്. പ്രത്യേകിച്ച് എൻബിഎഫ്സി കമ്പനികളും സ്വകാര്യ ബാങ്കുകളും വളരെ മികച്ച മുന്നേറ്റം ഉണ്ടാക്കിയിട്ടുണ്ട്. എഫ്ഐഐ ഇൻവെസ്റ്റ്മെന്റാണ് ബാങ്ക് ഓഹരികളിൽ നല്ലൊരു മുന്നേറ്റത്തിന് കാരണമായിട്ടുള്ളത്.
∙ മാർച്ച് മാസത്തിൽ മാത്രം ബാങ്ക് നിഫ്റ്റിയിൽ 10 ശതമാനത്തിന്റെ മുന്നേറ്റമാണ് ഇതുവരെ വന്നിട്ടുള്ളത്. അതേ സമയം വിദേശ ധനകാര്യ സ്ഥാപനങ്ങളുടെ ശക്തമായ വാങ്ങൽ ഇന്ത്യൻ വിപണിക്ക് ഈ നിലയിൽ ‌‌‌സപ്പോർട് ചെയ്യുന്നുണ്ട്. ഇന്നലെയും 1500 കോടിയുടെ അടുത്തുള്ള വാങ്ങലാണ് എഫ്ഐഐ നടത്തിയിരിക്കുന്നത്.

∙ സമീപ ദിവസങ്ങളിൽ ഇന്ത്യൻ ധനകാര്യസ്ഥാപനങ്ങൾ വിപണിയിൽ നേരിയ തോതിൽ വിൽപനയ്ക്കായി വന്നിരിക്കുകയാണ്.
∙ ഇന്ന് ആഗോള തലത്തിൽ പൊതുവെ ഇന്ത്യൻ വിപണിയാണ് മെച്ചപ്പെട്ട നിലയിലുള്ളത്. മറ്റ് വിപണികളെല്ലാം ഒരു മിശ്ര പ്രവണതയിലാണുള്ളത്.
∙ രാജ്യാന്തര വിപണിയിൽ ക്രൂഡോയിൽ വിലയിൽ നേരിയ വർധനവ് പ്രകടമാണ്.
∙ ഡോളറിനെതിരെ ഇന്ത്യൻ രൂപ ഇന്ന് നില മെച്ചപ്പെടുത്തിയിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com