ADVERTISEMENT

മലപ്പുറം ∙ വെസ്‌റ്റ് നൈൽ വൈറസ് ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിൽസയിലായിരുന്ന ആറു വയസ്സുകാരൻ മരിച്ചു. വൈറസ് ബാധ സ്‌ഥിരീകരിച്ച ശേഷം കഴിഞ്ഞ 10 ദിവസമായി കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിൽസയിലായിരുന്നു. കേന്ദ്ര ആരോഗ്യ സംഘം സ്‌ഥലത്തെത്തി പഠനം നടത്തിയിരുന്നു.

എ.ആർ.നഗറിലെയും കുട്ടിയുടെ മാതാവിന്റെ നാടായ വെന്നിയൂരിലെയും വീടുകളിലും പരിസരങ്ങളിലും ആരോഗ്യസംഘം പരിശോധന നടത്തിയിരുന്നു. രോഗം പരത്തുന്ന ക്യുലെക്സ് വിഭാഗത്തിൽപെട്ട കൊതുകുകൾ വെന്നിയൂരിലാണ് കൂടുതലെന്ന് സംഘം പറഞ്ഞു.

2 പ്രദേശത്തുനിന്നും കൊതുകുകളെ ശേഖരിച്ച് ആലപ്പുഴയിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് പരിശോധനയ്ക്കയച്ചു. പക്ഷികളുടെ സാംപിളുകളും ശേഖരിച്ചിട്ടുണ്ട്. ഇവ പരിശോധനയ്ക്കായി ഹരിയാനയിലെ ഹിസാറിലേക്ക് അയക്കും.

വൈറസ് മൂലമുണ്ടാകുന്ന പകര്‍ച്ചവ്യാധിയാണു വെസ്റ്റ് നൈല്‍. കൊതുക് വഴിയാണു പകരുന്നത്. മനുഷ്യനില്‍ നിന്നും മനുഷ്യരിലേക്ക് ഈ രോഗം പകരില്ല. ജപ്പാന്‍ ജ്വരത്തെപോലെ വലുതായി ബാധിക്കുന്ന രോഗമല്ല. 1937ല്‍ ഉഗാണ്ടയിലാണ് ഈ വൈറസിനെ ആദ്യമായി കണ്ടെത്തിയത്.

2011ല്‍ ആലപ്പുഴയിലാണ് ആദ്യമായി രോഗം റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ വര്‍ഷം നിപ വൈറസ് ബാധ സമയത്ത് കോഴിക്കോട് ഒരു യുവതിയ്ക്ക് ഈ രോഗം വന്നതായി സംശയിച്ചെങ്കിലും അത് സ്ഥിരീകരിച്ചിരുന്നില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com