ADVERTISEMENT

ന്യൂഡൽഹി ∙ ആറ്റിങ്ങലിലെയും ആലപ്പുഴയിലെയും സ്ഥാനാർഥികളെ ഔദ്യോഗികമായി പ്രഖ്യാപിച്ച് കോൺഗ്രസ്. കോന്നി എംഎൽഎ അടൂർ പ്രകാശ് ആറ്റിങ്ങലിലും ഷാനിമോൾ ഉസ്മാൻ ആലപ്പുഴയിലും സ്ഥാനാർഥിയാകും. ചൊവ്വാഴ്ച രാത്രി പതിനൊന്നരയോടെ പുറത്തുവിട്ട പട്ടികയിൽ പക്ഷേ വടകരയും വയനാടും ഇടംപിടിച്ചില്ല.

വയനാട് സീറ്റ് വിടില്ലെന്ന് ഉമ്മൻചാണ്ടി ഉറച്ച നിലപാടെടുത്തതോടെ, ഇവിടെ എ ഗ്രൂപ്പിലെ ടി.സിദ്ദിഖ് സ്ഥാനാർഥി ആകുമെന്നാണു വിവരം. കെപിസിസി പ്രസിഡന്റും സിറ്റിങ് എംപിയുമായ മുല്ലപ്പള്ളി രാമചന്ദ്രനു പകരം വട്ടിയൂർക്കാവ് എംഎൽഎ കെ.മുരളീധരനെയാണു വടകരയിലേക്കു നിയോഗിച്ചത്. രണ്ടു മണ്ഡലത്തിലെയും ഔദ്യോഗിക പ്രഖ്യാപനം എന്നുണ്ടാകുമെന്നതിൽ വ്യക്തതയില്ല. 

English Summary: Congress candidates for Attingal, Alappuzha

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com