ADVERTISEMENT

തിരുവനന്തപുരം ∙ വടകര ലോക്സഭാ മണ്ഡലത്തിൽ ബിജെപി വോട്ട് പ്രതീക്ഷിക്കുന്നില്ലെന്നു നിയുക്ത യുഡിഎഫ് സ്ഥാനാര്‍ഥി കെ.മുരളീധരൻ. എന്നാല്‍ ഒരു പാര്‍ട്ടിയുടേയും വോട്ട് വേണ്ടെന്നുപറയില്ല.

തന്റെ മതേതര നിലപാടില്‍ വിശ്വാസമുള്ള എല്ലാവരും ഒപ്പംനില്‍ക്കും. ലോക് താന്ത്രിക് ജനതാദളിന്റെ പിന്തുണയും ഉറപ്പാണ്. വടകരയില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ടാലും കേരളം വിട്ടൊരു കളിയില്ലെന്നും മനോരമ ന്യൂസിനു നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.

വടകരയില്‍ പി.ജയരാജനെ ഏതെങ്കിലും കേസില്‍ കുറ്റക്കാരനായി ചിത്രീകരിച്ചു കൊണ്ടുള്ള പ്രചാരണത്തിനില്ല‍. അക്രമ രാഷ്ട്രീയത്തിനെതിരെ പ്രചാരണം നടത്തും. ഇതുതന്നെ ചിലര്‍ക്കെതിരായ വിരല്‍ചൂണ്ടലാകും.

എംപിയാക്കി ഡല്‍ഹിയിലേക്ക് നാടുകടത്തുകയാണെന്നു കരുതുന്നില്ല. വട്ടിയൂര്‍ക്കാവില്‍ ഉപതിരഞ്ഞെടുപ്പുണ്ടായാല്‍ പകരം സ്ഥാനാര്‍ഥിയെ കണ്ടെത്താന്‍ പ്രയാസമുണ്ടാവില്ല. ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഉമ്മന്‍ചാണ്ടി മല്‍സരിച്ചിരുന്നെങ്കില്‍ കൂടുതല്‍ സന്തോഷമായേനെയെന്നും മുരളീധരന്‍ പറഞ്ഞു.

English Summary: Vadakara UDF Candidates K Muraleedharan speaks

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com