റിസോർട്ട് ഉടമയിൽനിന്നു പണം തട്ടിയ കേസ്: ഒളിവിലായിരുന്ന യുവതി അറസ്റ്റിൽ

Shameena
ഷമീന
SHARE

തിരുവമ്പാടി∙ റിസോർട്ട് ഉടമയുടെ നഗ്നചിത്രങ്ങൾ പകർത്തിയ ശേഷം ഭീഷണിപ്പെടുത്തി പണം തട്ടിയ കേസിൽ ഒളിവിലായിരുന്ന യുവതി അറസ്റ്റിൽ. തൃശൂർ കൊടുങ്ങല്ലൂർ വള്ളിവട്ടം ഇടിവഴിക്കൽ ഷമീന (27) ആണ് പിടിയിലായത്. കേസിലെ മറ്റു 2 പ്രതികളെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.

കൂടരഞ്ഞി കക്കാടംപൊയിലിൽ തിരുവമ്പാടി സ്വദേശിയുടെ ഉടമസ്ഥതയിലുള്ള റിസോർട്ടിൽ മുറി വാടകയ്ക്കെടുത്ത് റിസോർട്ട് ഉടമയെ വിളിച്ചുവരുത്തി ഷമീനയോടൊപ്പം ഫോട്ടോയും വിഡിയോയും എടുത്താണ് പണം തട്ടാൻ ശ്രമിച്ചതെന്ന് പൊലീസ് പറഞ്ഞു. ഇതു കാണിച്ച് ഭീഷണിപ്പെടുത്തി ആദ്യം 40,000 രൂപ വാങ്ങി. പിന്നീട് 5 ലക്ഷം രൂപ ആവശ്യപ്പെട്ടപ്പോൾ റിസോർട്ട് ഉടമ തിരുവമ്പാടി പൊലീസിൽ പരാതി നൽകുകയായിരുന്നു. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കേസിലെ മറ്റൊരു പ്രതിയായ കൂമ്പാറ സ്വദേശി അനീഷിനെ പിടികൂടാനുണ്ട്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA